ക്രിക്കറ്റിനെ പുണർന്ന് മെക്സിക്കോ; സ്ത്രീകളും കുട്ടികളുടെയുമടക്കം വൻ പങ്കാളിത്തം

Cricket News Story

മെക്സിക്കോ എന്നു കേൾക്കുമ്പോൾ നമുക്കാർക്കും ക്രിക്കറ്റ് എന്ന് ആ രാജ്യത്തോടൊപ്പം ചേർത്തു വായിക്കാൻ തോന്നാറില്ല. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മെക്സിക്കോയെ ക്രിക്കറ്റ് ജ്വരം പിടികൂടിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ഈ വർഷത്തോടെ ക്രിക്കറ്റിൽ സജീവമായെന്നാണ് റിപ്പോർട്ടുകൾ.

മെക്സിക്കോ ക്രിക്കറ്റ് അസോസിയേഷന്റെ ഇടപെടൽ മൂലം നിരവധി പേർക്കിടയിൽ ക്രിക്കറ്റിനോടുള്ള താൽപര്യം കൂടിവന്നിരുന്നു. മെക്സിക്കോയുടെ ഫുട്ബോൾ, റഗ്ബി തുടങ്ങിയ കായിക ഇനങ്ങളിലെ മുൻ അന്താരാഷ്ട്ര താരങ്ങളും ക്രിക്കറ്റിലേക്ക് കടന്നുവന്നതായാണ് റിപ്പോർട്ടുകൾ.

മെക്സിക്കോ ക്രിക്കറ്റ് അസോസിയേഷന്റെ വുമൺസ് ക്രിക്കറ്റ് പ്രോഗ്രാമിന്റ ഭാഗമായ മത്സരത്തിനിറങ്ങുന്ന വനിതാ താരങ്ങൾ
(കടപ്പാട്: icc)

മെക്സിക്കോയിൽ 2017 സെപ്റ്റംബറിൽ ആരംഭിച്ച വുമൺസ് ക്രിക്കറ്റ് പ്രോഗ്രാം ഈ വർഷം പകുതിയായപ്പോഴേക്കും വൻ പങ്കാളിത്തത്തോടെ വിജയം കണ്ടിരിക്കുകയാണ്. അൻജുലി ലാഡ്രൺ ഡി ഗുവേര, സാമിറാമിസ് ഹുവേർട്ട എന്നീ മുൻ ഇന്റർനാഷണൽ റഗ്ബി പ്ലെയറും, ഡൊളോറസ് ഗാർസ, അന മോണ്ടെനെഗ്രോ എന്നീ മുൻ ഫുട്ബോൾ താരങ്ങളുമാണ് ക്രിക്കറ്റിലേക്ക് പുതുതായികടന്നുവന്ന പ്രമുഖർ.

പുരുഷന്മാരേക്കാൾ കൂടുതൽ കുട്ടികളും സ്ത്രീകളുമാണ് കടന്നുവരുന്നവരിൽ കൂടുതൽ എന്നത് ഐ.സി.സിക്ക് വ്യത്യസ്തമായ അനുഭവമാണ് നൽകുന്നതെന്ന് ഐ.സി.സി വക്താവ് പറഞ്ഞു. വരും വർഷങ്ങളിൽ മെക്സിക്കോക്ക് ഒരു അന്താരാഷ്ട്ര വനിതാ ടീം ഉണ്ടാകുമെന്നാണ് സൂചന. ഐ.സി.സിയുടെ അനുമതി ലഭിച്ചാലുടൻ ഇത് പരിഗണിക്കുമെന്ന് മെക്സിക്കോ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *