അഫ്ഗാനിസ്ഥാനിലും സൂപ്പർമാനായി റാഷിദ് ഖാൻ!

Cricket IPL 2018 News Sports

ഐ.പി.എൽ 2018 ലെ ഏറ്റവും മികച്ച താരങ്ങളാരൊക്കെ എന്ന ചോദ്യത്തിന് മുൻനിരയിൽ തന്നെ സൺറൈസേഴ്സ് ഹൈദരാബാദ് ബൌളറായ റാഷിദ് ഖാന്റെ പേരുണ്ടാകും. ഐ.പി.എല്ലിലെ പ്രകടനത്തോടെ നിരവധി ആരാധകരെ നേടിയ താരം ആവേശത്തിലാണ്. അഫ്ഗാനിസ്ഥാനിലെ കായികപ്രേമികളും റാഷിദിന് ലഭിച്ച ജനപ്രീതിയിൽ അന്തംവിട്ടിരിക്കുകയാണ്.

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന അഫ്ഗാൻ പൌരൻ താനായിരിക്കുമെന്നാണ് റാഷിദ് ഖാൻ അവകാശപ്പെടുന്നത്. ഇതിനെ സാധൂകരിക്കുവിധമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് താരത്തിന് ലഭിക്കുന്ന ക്രിക്കറ്റ് പ്രേമികളുടെ അഭിനന്ദനപ്രവാഹം. അതേസമയം സ്വന്തം രാജ്യത്തെ കായികാസ്വാദകരിൽ നിന്നും മികച്ച പിന്തുണയും പ്രോത്സാഹനവും ആണ് ലഭിക്കുന്നതെന്ന് റാഷിദ് ഖാൻ വെളിപ്പെടുത്തി.

ഇത്തവത്തെ ഐ.പി.എല്ലിൽ സൺറൈസേഴ്സിനായി 17 മത്സരങ്ങളിൽ 21 വിക്കറ്റുകളാണ് റാഷിദ് ഖാൻ നേടിയത്. ഇതോടെ വിക്കറ്റ് വേട്ടയിൽ ഒന്നാം സ്ഥാനത്തെത്താനും താരത്തിനായി. 6.73 ആണ് ഇക്കോണമി. ഒന്നാം സ്ഥാനത്തുള്ള കിങ്സ് ഇലവൻ പഞ്ചാബിന്റെ ഓസ്ട്രേലിയൻ താരം ആൻഡ്ര്യൂ ടൈ 24 വിക്കറ്റുകളാണ് നേടിയത്.

ജൂണിൽ ഇന്ത്യക്കെതിരെ അഫ്ഗാൻ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരു ടെസ്റ്റ് മത്സരത്തിനിറങ്ങുകയാണ്. കഴിഞ്ഞ വർഷമാണ് ഐ.സി.സി അഫ്ഗാനിസ്ഥാനും അയർലണ്ടിനും ടെസ്റ്റ് പദവി നൽകിയത്. 19 കാരനായ റാഷിദ് ഖാൻ തന്നെയാണ് അഫ്ഗാനിസ്ഥാന്റെ തുറുപ്പുചീട്ട്.

Leave a Reply

Your email address will not be published. Required fields are marked *