യുവന്റസിൽ നിന്ന് പടിയിറങ്ങുന്ന ബഫണിനെ റാഞ്ചാൻ ലോകത്തെ വമ്പൻ ടീമുകൾ വലയൊരുക്കുന്നു

Football News Sports

നാളെ ഹെല്ലാസ് വെറോണക്കെതിരെ നടക്കുന്ന സീരീ-എ മത്സരത്തോടെ യുവന്റസ് കുപ്പായത്തിലെ നീണ്ട ഫുട്ബോൾ കരിയറിൽ നിന്ന് ബഫൺ വിടവാങ്ങും. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായാണ് ഫുട്ബോൾ ലോകം ബഫണിനെ കാണുന്നത. 2006 ൽ ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് ഇറ്റലി കിരീടത്തിൽ മുത്തമിടുമ്പോൾ ആ പ്രയാണത്തിൽ വലിയ പങ്കുവഹിച്ചത് ബഫണായിരുന്നു.

ക്ലബ്ബിലെ തന്റെ അവസാന മത്സരം പ്രവചിച്ചതു മുതൽ ലോകത്തെ പല വമ്പൻ ടീമുകളും ബഫണിന് പിറകേയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം നാളത്തെ മത്സരത്തിനു ശേഷം മാത്രമേ താരത്തിന്റെ ഇനിയുള്ള പദ്ധതിയെ കുറിച്ച് പൂർണമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ഫ്രഞ്ച് ലീഗിലെ പി.എസ്.ജി തുടങ്ങിയ ടീമുകളും ബഫണിനായി വലവീശി പുറത്തിരിപ്പുണ്ട്. എന്നാൽ ബഫണിന് തുടർന്ന് കളിക്കാൻ താൽപര്യം ഫ്രഞ്ച് ലീഗിലാണെന്നാണ് അദ്ദേഹത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്.

നീണ്ട 17 സീസണുകളിലെ 639 മത്സരങ്ങൾക്കു ശേഷമാണ് യുവന്റസ് ജഴ്സി ബഫൺ അഴിച്ചുവക്കാനൊരുങ്ങുന്നത്. ഈ സീസണിൽ യുവന്റസ് വഴങ്ങിയത് വിരലിലെണ്ണാവുന്ന ഗോളുകൾ മാത്രമാണ്. ബഫണിന്റെ അസാമാന്യ സേവുകളും തന്ത്രങ്ങളുമാണ് തുടർച്ചയായി ഇറ്റാലിയൻ കപ്പുയർത്താൻ യുവന്റസിനെ പ്രാപ്തമാക്കിയത്.

{Malayalam Sports News}

Leave a Reply

Your email address will not be published. Required fields are marked *