ടെസ്റ്റ് ക്രിക്കറ്റിൽ ടോസ് സമ്പ്രദായം അവസാനിപ്പിക്കാനൊരുങ്ങി ഐ.സി.സി

Cricket News Sports

ടെസ്റ്റ് ക്രിക്കറ്റിൽ കളിക്കു മുമ്പായി ടോസ് ഇടുന്ന സമ്പ്രദായം അവസാനിപ്പിക്കാനൊരുങ്ങി ഐ.സി.സി. ടെസ്റ്റ് മത്സരങ്ങളിൽ ആതിഥേയരായ ടീമുകളുടെ ഇടപെടൽ അവസാനിപ്പിക്കാനാണ് ഈ നീക്കമെന്നാണ് ഐ.സി.സി വൃത്തങ്ങൾ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. കൌൺസിൽ അംഗങ്ങൾക്കു തന്നെ ഇതുമായി ബന്ധപ്പെട്ട് എതിർവാദങ്ങളുണ്ട്.

ആതിഥേയർക്കു സഹായകമായ രീതിയിലാണ് പിച്ച് നിർമിക്കാറുള്ളത്. ഇത് ആരോഗ്യകരമായ മത്സരത്തെ ബാധിക്കുമെന്നാണ് ടോസ് നിരോധനത്തിനു വേണ്ടി വാദിക്കുന്നവർ പറയുന്നത്. അങ്ങനെ വന്നാൽ ആദ്യം ബാറ്റിംഗാണോ ഫീൽഡിംഗാണോ വേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം സന്ദർശക ടീമിന്റെ ക്യാപ്റ്റന് മാത്രമായിരിക്കും.

കൌൺസിൽ അംഗങ്ങളും മുൻ ഇന്ത്യൻ താരങ്ങളുമായ ബിഷൻ സിങ് ബേദി, ദീലീപ് വെങ്സർക്കാർ എന്നിവർക്ക് ടോസ് സമ്പ്രദായം നിർത്തലാക്കുന്നതിൽ ശക്തമായ എതിർപ്പാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റിനെ പരിഷ്കരിക്കാനെന്ന പേരിൽ 140 വർഷം പഴക്കമുള്ള സമ്പ്രദായം ഉപേക്ഷിക്കുന്നത് എന്തിനാണെന്ന് തനിക്ക് മനസ്സിലായില്ല എന്നാണ് ബിഷൻസിങ് ബേദി അഭിപ്രായപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *