ഓസീസ് ക്യാപ്റ്റൻസിയിൽ ടിം പെയ്ൻ മികച്ച ഓപ്ഷനല്ലെന്ന് ഷെയ്ൻ വോൺ

Cricket News Sports

പന്തുചുരണ്ടൽ വിവാദത്തിൽ ആകെ പുകഞ്ഞ ഓസീസ് ക്രിക്കറ്റ് ലോകത്ത് ആശങ്കകൾ ഇനിയും ഒഴിയുന്നില്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അടക്കം മൂന്ന് സുപ്രധാന താരങ്ങൾ ടീമിൽ നിന്ന് തെറിച്ച സാഹചര്യത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ടിം പെയ്നിനെ ക്യാപ്റ്റനാക്കാൻ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനത്തിനെ എതിർത്തുകൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് മുൻ ഓസീസ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ.

പെയ്ൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായതിനാലാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ അധികകാലം പ്രതീക്ഷയില്ലാത്തത്. അതീവ ശ്രദ്ധ വേണ്ട പണിയാണ് ഒരു വിക്കറ്റ് കീപ്പറുടേത്. ക്യാപ്റ്റൻ പദവി കൂടി വരുന്നതോടെ അതൊരു വലിയ ബാധ്യതയാകുമെന്ന് ഷെയ്ൻ വോൺ പറഞ്ഞു. ഫോക്സ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഇതിഹാസ താരം.

അതേസമയം വിക്കറ്റ് കീപ്പർമാർക്ക് ഏറ്റവും മികച്ച വൈസ് ക്യാപ്റ്റനാകാൻ സാധിക്കുമെന്ന് മുൻ ഓസീസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് അഭിപ്രായപ്പെട്ടു. വിക്കറ്റിനു പിന്നിൽ ബാറ്റ്സ്മാനെ നിരീക്ഷിക്കാനും ക്യാപ്റ്റന് സഹായകമായ നിർദേശങ്ങൾ നൽകാനും ഒരു വിക്കറ്റു കീപ്പർക്ക് സാധിക്കുമെന്ന് താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *