പക്ഷേ കാർത്തിക്കിന് സംശയമുണ്ടായിരുന്നില്ല; സുനിൽ നരൈനെ അമ്പരപ്പിച്ച് ജൂനിയർ ധോണിയായി കൊൽക്കത്ത ക്യാപ്റ്റൻ

Cricket IPL 2018 News Sports

ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് കൊൽക്കത്ത ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് സുനിൽ നരൈന്റെ പന്തിൽ സഞ്ജുസാംസണിനെതിരെ റിവ്യൂ ആവശ്യപ്പെട്ടത്. സുനിൽ നരൈന്റെ പന്തിൽ സഞ്ജു വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും ബൌളർ അപ്പീൽ ചെയ്തില്ല. എന്നാൽ വിക്കറ്റ് കീപ്പർ കൂടിയായ ദിനേഷ് കാർത്തിക്കിന് സംശയമൊന്നുമുണ്ടായിരുന്നില്ല.

ബൌളർ സുനിൽ നരൈൻ വിട്ടുകളഞ്ഞ വിക്കറ്റിനു വേണ്ടിയാണ് കാർത്തിക്ക് അമ്പയറോട് റിവ്യൂ ആവശ്യപ്പെട്ടത്. കാർത്തിക്കിന് തെറ്റിയില്ല. ലെഗ് സൈഡിലേക്ക് ആഞ്ഞടിക്കാൻ ശ്രമിച്ച പന്ത് സഞ്ജുവിന്റെ ബാറ്റിൽ കൊള്ളാതെ വിക്കറ്റിനു മുന്നിൽ കാലിൽ പതിക്കുകയായിരുന്നു. റിവ്യുവിൽ പന്ത് ലെഗ് സ്റ്റമ്പിനു നേരെ വരുന്നതായി രേഖപ്പെടുത്തിയതോടെ അപകടകാരിയായ സഞ്ജുസാംസണിന്റെ വിക്കറ്റ് സുനിൽ നരൈൻ സ്വന്തമാക്കി.

സുനിൽ നരൈന്റെ പന്തിൽ രാജസ്ഥാൻ താരം സഞ്ജുസാംസൺ വിക്കറ്റിനു പിന്നിൽ കുടുങ്ങി പുറത്താകുന്നു

ഈ വർഷം തുടക്കത്തിൽ ശ്രീലങ്കയിൽ നടന്ന നിദാഹാസ് ത്രിരാഷ്ട്ര ടൂർണമെന്റിൽ ആവേശകരമായ ഫൈനലിൽ ബംഗ്ലാദേശിനെതിരെ അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ച് കാർത്തിക്ക് താരമായിരുന്നു. അതിനു പിന്നാലെയാണ് ടീം വിട്ട ഗൌതം ഗംഭീറിനു പകരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായി ദിനേഷ് കാർത്തിക്കിനെ ചുമതലപ്പെടുത്തിയത്.

ക്യാപ്റ്റൻ പദവിയുടെ സമ്മർദ്ദങ്ങളില്ലാതെയാണ് കാർത്തിക്ക് ബാറ്റുവീശുന്നതും സ്റ്റമ്പിനു പിന്നിൽ വിക്കറ്റു കാക്കുന്നതും. പിന്തുടരുന്ന മത്സരങ്ങളിൽ മികച്ച സ്ട്രൈക്ക് റേറ്റിൽ റൺസ് നേടാൻ കാർത്തിക്കിന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *