വീണ്ടും ഐ.പി.എൽ വാതുവെപ്പ്; ഡൽഹിയിൽ മൂന്ന് പേർ പോലീസ് പിടിയിൽ

Cricket News Others

ഐ.പി.എൽ 2018 നോട് അനുബന്ധിച്ച് വാതുവെപ്പ് നടത്തിയ മൂന്നു പേരെ ഡൽഹി പോലീസിലെ പ്രത്യേകസംഘം അറസ്റ്റുചെയ്തു. അറസ്റ്റിൽ പ്രതികളിൽ നിന്നും തെളിവുകളോടുകൂടിയ പതിനൊന്ന് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്, ഒരു ടെലിവിഷൻ എന്നിവ പിടിച്ചെടുത്തതായി അന്വേഷണസംഘത്തിലെ ഓഫീസറായ യോദ്ബീർ സിങ് പറഞ്ഞു.

കോടിക്കണക്കിന് രൂപയുടെ വാതുവെപ്പ് ഇടപാടാണ് ഇന്ത്യയ്ക്കകത്ത് നടക്കുന്നതെന്നും കൃത്യമായ അന്വേഷണത്തിലൂടെ അവയോരോന്നും പിടിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി അറസ്റ്റുകളും തക്കതായ ശിക്ഷയും പലർക്കും നൽകിയിട്ടും ഇന്നും വാതുവെപ്പ് സംഘങ്ങൾ സജീവമാണെന്ന കാര്യം ഇതോടെ പുറത്തുവന്നു.

ശനിയാഴ്ച്ച മുംബൈ ഇന്ത്യൻസും ഡെൽഹി ഡെയർ ഡെവിൾസും തമ്മിലുള്ള മത്സരത്തിനിടെ വാതുവെപ്പ് നടത്തുന്നതിനിടയ്ക്കാണ് ഡൽഹി സ്വദേശികളായ മൂന്നു പേരെ അറസ്റ്റു ചെയ്തതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *