ലോകകപ്പിനു മുന്നോടിയായി ആൻഫീൽഡിൽ ബ്രസീൽ ക്രൊയേഷ്യയുമായി കൊമ്പുകോർക്കും

Football News Sports

അഞ്ചു തവണ ഫുട്ബോൾ ലോകകപ്പിലെ ചാമ്പ്യന്മാരായ ലാറ്റിനമേരിക്കൻ രാജാക്കന്മാരായ ബ്രസീൽ ജൂൺ മൂന്നിന് ക്രൊയേഷ്യയുമായി കൊമ്പുകോർക്കും. ഇത്തവണ റഷ്യയിൽ നടക്കുന്ന ലോകകപ്പിനു മുന്നോടിയായുള്ള വാം അപ് മാച്ചാണ് ലിവർപൂൾ മൈതാനമായ ആൻഫീൽഡിൽ നടക്കുക. ജൂൺ പത്തിന് വിയന്നയിൽ വച്ച് ഓസ്ട്രിയയുമായും ബ്രസീലിന് സൌഹൃദ മത്സരമുണ്ട്.

ആൻഫീൽഡ് സ്റ്റേഡിയത്തിലെ കളിയ്ക്ക് കൌതുകം കൂട്ടുന്നത് ലിവർപൂളിന്റെയും ബ്രസീലിന്റെയും ഫൊർവേർഡായ റോബർട്ടോ ഫിർമീന്യോയുടെ സാന്നിധ്യമാണ്. ലിവർപൂളിന്റെ കുന്തമുനകളിൽ പ്രധാനിയാണ് ഫിർമീന്യോ. സൂപ്പർതാരം മുഹമ്മദ് സലാഹിനോടൊത്ത് മികച്ച പ്രകടനമാണ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഫിർമീന്യോ ലിവർപൂളിനായി കാഴ്ച്ചവയ്ക്കുന്നത്.

ബ്രസീൽ ടീം ലിവർപൂൾ നഗരത്തിൽ മുമ്പ് നാല് കളികൾ കളിച്ചിട്ടുണ്ടെങ്കിലും ആൻഫീൽഡിൽ ഇതാദ്യമായാണ്. ആൻഫീൽഡിനു തൊട്ടടുത്തുള്ള ഗൂഡിസൺ പാർക്കിലായിരുന്നു മുമ്പ് കളിച്ചത്. 1955 ഉമ്പ്രോ കപ്പിൽ ജപ്പാനെതിരെയും 1966 ലോകകപ്പ് ഗ്രൂപ്പ് റൌണ്ട് മത്സരത്തിലും മുമ്പ് ബ്രസീൽ ഈ നഗരത്തിൽ കളിച്ചിട്ടുണ്ട്.

Brazil training – Moscow

The highlgihts from Brazil training yesterday ⚽️Neymar still the centre of attention even when on the other side of the world 😂

Posted by Brasil Global Tour on Friday, March 23, 2018

ബ്രസീൽ കോച്ച് ടൈറ്റ് മെയ് 14 ന് ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കുമ്പോൾ ഫിർമീന്യോയടക്കം സുപ്രധാന താരങ്ങളെല്ലാം ഉണ്ടാകുമെന്ന് ഉറപ്പാണ്. ജൂൺ 17 ന് സ്വിറ്റ്സർലന്റിനെതിരെയാണ് ലോകകപ്പിൽ ബ്രീസിലിന്റെ ആദ്യ മത്സരം. റഷ്യയിലെ റോസ്തോവിലാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *