ഇത് പോണ്ടിംഗ് ടച്ചാണെന്ന് മുൻ ഇംഗ്ലീഷ് താരം

Cricket News Sports

ഡൽഹി ഡെയർ ഡെവിൾസും മുംബൈയും തമ്മിൽ ഏപ്രിൽ 14 ന് ശനിയാഴ്ച്ച നടന്ന മത്സരം ആരും മറക്കാനിടയില്ല. മത്സരത്തിന്റെ ക്രെഡിറ്റ് ഡൽഹി കോച്ച് റിക്കി പോണ്ടിംഗിന് അർഹതപ്പെട്ടതാണെന്നാണ് മുൻ ഇംഗ്ലണ്ട് താരമായ മാർക്ക് ബുച്ചർ പറയുന്നത്. “ലോകക്രിക്കറ്റിലെ തന്നെ കരുത്തുറ്റ ബാറ്റ്സ്മാനായ പോണ്ടിംഗിന്റെ പരിശീലനമികവുകൊണ്ടാണ് ജേസൺ റോയിയുടെ പ്രകടനത്തിലൂടെ ഡൽഹിയ്ക്ക് മികച്ച വിജയം നേടാനായത്. ആ ഇതിഹാസ ബാറ്റ്സ്മാന്റെ സ്വാധീനം ആ ടീമിനുണ്ടായിരുന്നു”- മാർക്ക് അഭിപ്രായപ്പെട്ടു.

മുംബൈ ഉയർത്തിയ 195 റൺസെന്ന കൂറ്റൻ സ്കോർ മുംബൈ ബൌളർമാരെ നേരിട്ട് പിന്തുടർന്ന് ജയിയ്ക്കാൻ ഡൽഹിയ്ക്കാകുമോ എന്ന് എല്ലാവർക്കും ആശങ്കകളുണ്ടായിരുന്നു. എന്നാൽ ആ ആശങ്കകളെയെല്ലാം കാറ്റിൽ പറത്തിയാണ് ഡൽഹി ഡെയർ ഡെവിൾസിന്റെ ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസൺ റോയ് ബാറ്റുവീശിയത്.

53 പന്തിൽ പുറത്താകാതെ 91 റൺസ് വാരിക്കൂട്ടിയ റോയ് തന്നെയാണ് ഡൽഹിയ്ക്കായി വിജയറണ്ണും നേടിയത്. റോയി വരുന്നതിന് മുമ്പുള്ള മത്സരങ്ങൾ വരെ തട്ടിയും മുട്ടിയുമാണ് ഡൽഹി ബാറ്റിംഗ് നിര മുന്നേറിയത്. എന്നാൽ പോണ്ടിംഗ് വജ്രായുധമായി കാത്തുവച്ച റോയിയെ കളത്തിലിറക്കിയതോടെ ഡൽഹിയുടെ കളിമാറി. തകർപ്പൻ പ്രകടനം നടത്തിയ ശേഷം റോയ് പോണ്ടിംഗിന്റെ കോച്ചിങിനെ കുറിച്ച് വാചാലനായിരുന്നു. മികച്ച നിർദേശങ്ങളായിരുന്നു പോണ്ടിംഗിൽ നിന്നും ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ താരം ഗംഭീറിന്റെ ക്യാപ്റ്റൻസിയും ഇതിഹാസതാരം പോണ്ടിംഗിന്റെ കോച്ചിങ്ങും കൊണ്ട് നേരത്തെ ആരാധകരുടെ നോട്ടപ്പുള്ളികളായി മാറിയിരുന്നു ഐ.പി.എൽ ടീമായ ഡൽഹി ഡെയർ ഡെവിൾസ്. ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റനായാണ് പോണ്ടിംഗിനെ ലോകം വാഴ്ത്തുന്നത്. പോണ്ടിംനു കീഴിൽ മൂന്ന തവണയാണ് ഓസീസ് ടീം ലോകകപ്പുയർത്തിയത്. സച്ചിനു ശേഷം പതിനായിരം റൺസ് തികച്ച താരവുമായിരുന്നു അദ്ദേഹം. ഇന്നും പല ബാറ്റിംഗ് റെക്കോർഡുകളിലും പോണ്ടിംഗിന്റെ പേര് മുൻപന്തിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *