ഇംഗ്ലണ്ടിനെതിരെ അഞ്ച് പുതുമുഖതാരങ്ങളുമായി പാകിസ്ഥാന്റെ പടപ്പുറപ്പാട്

Cricket News Sports

അടുത്ത മാസം രണ്ടാംവാരം മുതൽ ആരംഭിക്കുന്ന അയർലണ്ട്-ഇംഗ്ലണ്ട് പരമ്പരകൾക്കായി പുറപ്പെടുന്ന പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അഞ്ച് പുതുമുഖ താരങ്ങൾ. പ്രധാനപ്പെട്ട ടെസ്റ്റ് പരമ്പരകളിൽ ഇത്രയധികം അരങ്ങേറ്റക്കാരെ ഉൾക്കൊള്ളിക്കുന്നത് ഇതാദ്യം.

ഫഖർ സമാൻ, ഇമാം ഉൽ ഹഖ്, ഉസ്മാൻ സലാഹുദ്ദീൻ, സാദ് അലി, ഫഹീം അഷ്റഫ് എന്നീ താരങ്ങളാണ് അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ അരങ്ങേറാൻ പോകുന്നത്. കൈമുട്ടിന് പരിക്കേറ്റ പാക് ഓപ്പണർ ഷാൻ മസൂദും പരിക്കു പറ്റിയ പേസർ വഹാബ് റിയാസും ടീമിൽ നിന്ന് പുറത്തായതോടെയാണ് കൂടുതൽ പുതുമുഖങ്ങളെ ടീമിലെടുക്കാൻ സെലക്ടർമാർ തയ്യാറായത്.

പാകിസ്ഥാൻ സ്ക്വാഡ്: സർഫ്രാസ് അഹമ്മദ് (വിക്കറ്റ്കീപ്പർ) (ക്യാപ്റ്റൻ), അസദ് ഷഫീഖ്, അസ്ഹർ അലി, ഹാരിസ് സുഹൈൽ, മുഹമ്മദ് ആമിർ, ഹസൻ അലി, ഫഖർ സമാൻ, സമി അസ്ലം, ഇമാം ഉൽ ഹഖ്, ബാബർ അസം, ഉസ്മാൻ സലാഹുദ്ദീൻ, ശദാബ് ഖാൻ, മുഹമ്മദ് അബ്ബാസ്, റാഹത് അലി, സാദ് അലി, ഫഹീം അഷ്റഫ്.

Leave a Reply

Your email address will not be published. Required fields are marked *