ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി

Football News Sports

മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനോട് 1-0 ന് പരാജയപ്പെട്ടതോടെ 2017-18 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉറപ്പിച്ചു. അതിനു തൊട്ടുമുമ്പ് ടോട്ടനത്തെ 3-1 ന് സിറ്റി പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നതിനിടെയാണ് കിരീടമുറപ്പിച്ചത്.

പെപ് ഗ്വാർഡിയോളയുടെ പരിശീലന മികവിലാണ് സിറ്റി ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. അഞ്ച് റൌണ്ട് മത്സരങ്ങൾ കൂടി അവശേഷിയ്ക്കെയാണ് 16 പോയിന്റ് മുന്നിട്ടുനിൽക്കുന്ന സിറ്റി ഇത്തവണത്തെ പ്രീമിയർലീഗ് തങ്ങളുടെ പേരിലാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡും (1907-08 ലും 2000-01 ലും) എവർട്ടണും (1984-85) മാത്രമാണ് ഇതിനു മുമ്പ് ഇത്രയധികം മത്സരങ്ങൾ ബാക്കിനിൽക്കെ കിരീടമുറപ്പിച്ച ടീമുകൾ.

മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള

ഇംഗ്ലീഷ് പ്രീമിയർ കിരീടം നേടുന്ന ആദ്യത്തെ സ്പാനിഷ് കോച്ചെന്ന റെക്കോർഡ് നേടിയ പെപ് ഗ്വാർഡിയോള, ഏറ്റവും കൂടുതൽ പ്രീമിയർലീഗ് കിരീടങ്ങൾ നേടിക്കൊടുത്ത കോച്ചെന്ന റെക്കോർഡും തന്റെ പേരിലാക്കി. ഗ്വാർഡിയോളയുടെ പേരിലാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ കോച്ച് എന്ന റെക്കോർഡുള്ളത്. ബാഴ്സലോണയെയാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സഹായിച്ചത്.

ഈ സീസണിൽ ഇതുവരെ 28 വിജയങ്ങളാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർലീഗിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കിയ ചെൽസിയുടെ പേരിലുള്ള 30 മത്സരവിജയങ്ങളുടെ റെക്കോർഡിനൊപ്പമെത്താൻ ഇനി രണ്ടു ജയങ്ങൾ മാത്രം മതി. 1960-61 ൽ 31 വിജയങ്ങൾ നേടിയ ടോട്ടനം ഹോട്സപുറിന്റെ പേരിലാണ് നിലവിൽ ഒരു സീസണിൽ ഏറ്റവും കൂടതൽ വിജയങ്ങൾ സ്വന്തമാക്കിയതിന്റെ റെക്കോർഡുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *