ഗോൾഡൻ ബൂട്ട് സലാഹിനെ അലോസരപ്പെടുത്തുന്നില്ലെന്ന് ലിവർപൂൾ കോച്ച്

Football News Sports

ഇംഗ്ലീഷ് പ്രീമയർ ലീഗിൽ അവിസ്മരണീയ പ്രകടനവുമായി കുതിയ്ക്കുകയാണ് മുഹമ്മദ് സലാഹും അദ്ദേഹത്തിന്റെ ടീമായ ലിവർപൂളും. ഈ സീസണിൽ നൂറിലേറെ ഗോൾ നേടി ലിവർപൂൾ മുന്നേറുമ്പോൾ അഥിന് കാരണക്കാരനായ കോച്ച് ജർജൻ ക്ലോപ്പ് വലിയ സന്തോഷത്തിലാണ്. ബൌൺമൌത്തിനെതിരെ 3-0 ന്റെ തകർപ്പൻ വിജയത്തോടെ ലീഗിൽ മൂന്നാമതായി കുതിയ്ക്കുകയാണ് ലിവർപൂൾ.

ലിവർപൂളിന്റെ വിജയങ്ങൾക്ക് പ്രധാന കാരണക്കാരനായ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാഹിനെ ചുറ്റിപറ്റിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ സംസാരങ്ങളെല്ലാം. ലിവർപൂളിന് വേണ്ടി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് 30 വർഷങ്ങങ്ങൾക്കു ശേഷം തിരുത്തിക്കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് സലാഹ്.

ബൌൺമൌത്തിനെതിരെ നേടിയ ഗോൾ ഈ കലണ്ടർ വർഷത്തെ സലാഹിന്റെ 30-ാം ഗോളായിരുന്നു. 1986-87 കാലഘട്ടത്തിൽ ലിവർപൂളിന്റെ ഇതിഹാസതാരം ഇയാൻ റഷ് നേടിയ 39 ഗോളിന്റെ റെക്കോർഡാണ് സലാഹിനു മുന്നിലുള്ളത്. ഈ ഫോം തുടർന്നാൽ ഇത്തവണത്തെ ഗോൾഡൻ ബൂട്ട് സലാഹിനു തന്നെയാണെന്നാണ് ഫുട്ബോൾ ലോകം പറയുന്നത്.

സ്കോർ ചെയ്യുകയാണ് സലാഹിന്റെ രീതിയെന്നും, ജയിയ്ക്കാൻ വേണ്ടി മാത്രമാണ് അദ്ദേഹത്തിന്റെ ഗോളുകളെന്നും ലിവർപൂൾ കോച്ച് ജർജെൻ ക്ലോപ്പ് പറഞ്ഞു. അതിനാൽ തന്നെ ഗോൾഡൻ ബൂട്ട് എന്ന നേട്ടത്തിലേക്കെത്തുന്നത് അദ്ദേഹത്തെ ഒട്ടും അലോസരപ്പെടുത്തുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ഈ മാസം അവസാനം സലാഹിന്റെ മുൻകാല ടീമായ ഇറ്റാലിയൻ ക്ലബ് റോമയ്ക്കെതിരെ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് സലാഹും അദ്ദേഹത്തിന്റെ ടീമായ ലിവർപൂളും. രണ്ടു തവണ ഗോൾഡൻ ബൂട്ട ജേതാവായ ടോട്ടനത്തിന്റെ ഹറി കെയ്നിനേക്കാൾ (25) അഞ്ച് ഗോൾ മുന്നിലാണ് സലാഹ് (30).

Leave a Reply

Your email address will not be published. Required fields are marked *