ഞെട്ടിത്തരിച്ച് ബാഴ്സലോണ! ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്; റോമൻ കരുത്തിനു മുന്നിൽ അടിപതറി

Football News Sports

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാംപാദ ക്വാർട്ടർഫൈനൽ മത്സരത്തിൽ ബാഴ്സലോണയ്ക്ക് തോൽവി. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇറ്റാലിയൻ ടീമായ എ.സി.റോമയോട് തോറ്റത്. ഒന്നാംപാദ മത്സരത്തിൽ റോമയെ 4-1 ന് തകർത്ത ആത്മവിശ്വാസത്തിലാണ് ബാഴ്സലോണ ഇറങ്ങിയത്. പക്ഷേ കനത്ത തിരിച്ചടിയാണ് മെസ്സിയ്ക്കും കൂട്ടർക്കും കിട്ടിയത്.

രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിലെ തോൽവിയോടെ സ്പാനിഷ് രാജാക്കന്മാരായ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായി. ആദ്യ മത്സരം 3-1 ജയിച്ചെങ്കിലും രണ്ടാം മത്സരം 0-3 ന് തോറ്റതോടെ 4-4 രണ്ട് കളികളിലുമായി ഇരു ടീമുകളും എന്ന സ്കോറിലെത്തി.

പെനാൽറ്റി കിക്കിലൂടെ റോമയുടെ രണ്ടാം ഗോൾ നേടിയ ഡാനിയേൽ ഡ റോസ്സിയുടെ ആഹ്ലാദം

കളിയാരംഭിച്ച് ആറാം മിനിറ്റിൽ തന്നെ എഡിൻ സീക്കോ നേടിയ ഗോളിലൂടെ റോമ മുന്നിലെത്തി. പിന്നീട് നിരവധി തവണ റോമൻ താരങ്ങൾ ബാഴ്സ പോസ്റ്റിലേക്ക് ഷോട്ടുകളുതിർത്തു. അവയൊന്നും പക്ഷേ ഗോളാക്കാനായില്ല. ആദ്യ പകുതിയിൽ തിരിച്ചടിയ്ക്കാൻ കഴിയാതിരുന്ന ബാഴ്സ താരങ്ങൾ പിന്നീട് ഇതുവരെ കാണാത്ത തരത്തിലുള്ള പരുക്കൻ കളിയാണ് കാഴ്ച്ചവച്ചത്

രണ്ടാംപകുതിയിൽ ബാഴ്സലോണ പെനാൽറ്റി ബോക്സിൽ പന്തുമായെത്തിയ റോമൻ താരത്തെ പിക്വെ ഫൌൾ ചെയ്തു. പെനാൽറ്റി കിക്കെടുത്ത ഡാനിയേൽ ഡി റോസ്സി റോമയുടെ രണ്ടാം ഗോളും നേടി. ഇതോടെ മത്സരം കൈവിട്ടെന്ന് തോന്നിയ ബാഴ്സലോണ പരുക്കൻ കളി വീണ്ടും തുടർന്നു. തുടർന്ന് 82-ാം മിനിറ്റിൽ റോമയുടെ കോസ്റ്റാസ് മനോലാസ് ഹെഡ്ഡ് ചെയ്ത് നേടിയ ഗോളോടെ റോമ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിലെത്തി. ബാഴ്സലോണ ആരാധകർക്ക് പ്രതീക്ഷ നശിച്ച നിമിഷമായിരുന്നു അത്.

റോമയുടെ കോസ്റ്റാസ് മനോസ ഹെഡ്ഡറിലൂടെ മൂന്നാം ഗോൾ നേടുന്നു

ഗോൾ പോസ്റ്റിലേക്ക് ഇരച്ചുവരുന്ന റോമ താരങ്ങളെ കായികമായാണ് ലോകോത്തര താരങ്ങൾ നേരിട്ടത്. ലോകം മുഴുക്കെയുള്ള ബാഴ്സലോണ ആരാധകരെ കടുത്ത നിരാശയിലാക്കുന്ന പ്രകടനമായിരുന്നു ഇന്നലത്തേത്. ഫുഡ്ബോൾ മിശിഹ മെസ്സിയടക്കം ഫൌൾ ചെയ്തത് ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *