ആൻഫീൽഡിൽ അടിതെറ്റി മാഞ്ചസ്റ്റർ സിറ്റി; ലിവർപൂളിനോട് 3-0 ന് തോറ്റു

Football News Sports

ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡ് സ്റ്റേഡിയത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയ്ക്ക് കനത്ത തോൽവി. യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ ക്വാർട്ടർ ഫൈനലിലാണ് സിറ്റി പരാജയപ്പെട്ടത്. കളിയുടെ ആദ്യപകുതിയിൽ തന്നെ 3-0 ന് പിന്നിലായ സിറ്റി തോൽവി ഉറപ്പിച്ചു. പിന്നീടുള്ള സമയങ്ങളിലൊന്നും അവർക്ക് തിരിച്ചുവരാനായില്ല

12-ാം മിനിറ്റിൽ ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹിന്റെ ഗോളിലൂടെ ലിവർപൂൾ മുന്നിലെത്തി. 20-ാം മിനിറ്റിൽ ചേമ്പർലൈൻ നേടിയ ഗോൾ സിറ്റിയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്തി. രണ്ടാം ഗോളിന്റെ പതിനൊന്നാം മിനിറ്റിൽ തന്നെ സിറ്റി മൂന്നാമത്തെ ഗോളും വഴങ്ങി. ലിവർപൂളിന്റെ സാഡിയോ മെയ്ൻ 31-ാം നേടിയ ഗോൾ സിറ്റിയുടെ പതനം പൂർത്തിയാക്കി.

ആദ്യ ഗോൾ നേടിയ മുഹമ്മദ് സലാഹ്

കഴിഞ്ഞ ജനുവരിയിലും ഇംഗ്ലീഷ് പ്രീമിയർലീഗിൽ ആൻഫീൽഡിൽ വച്ച് മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിനോട് തോറ്റിരുന്നു. അന്ന് 4-3 നാണ് ഹോംഗ്രൌണ്ടിൽ ലിവർപൂൾ വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *