കോഹ്ലി കൌണ്ടിയിൽ കളിയ്ക്കണമെന്ന് കപിൽ ദേവ്

Cricket News

ഈ വർഷം വരാനിരിയ്ക്കുന്ന ഇംഗ്ലീഷ് പരമ്പരയ്ക്കു മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും സംഘവും

വിരാട് കോഹ്ലിയും കപിൽ ദേവും (ഫയൽ ചിത്രം)

ഒരു ദശകത്തിനു ശേഷം ഇംഗ്ലീഷ് മണ്ണിൽ കിരീടമുയർത്താൻ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കോഹ്ലിയ്ക്ക് ഇതിഹാസ താരം സാക്ഷാൽ കപിൽ ദേവിന്റെ മുന്നറിയിപ്പ്. “മികച്ച ബൌൺസുള്ള പിച്ചാണ് ഇംഗ്ലണ്ടിലേത്. അതിനാൽ കോഹ്ലിയ്ക് ഒരുപാട് പണപ്പെടേണ്ടി വരും. അലൻ ബോർഡർ, വിവിയൻ റിച്ചാർഡ്സ്, സുനിൽ ഗവാസ്കർ എന്നിവർ ഏതു രാജ്യത്തും, ഏതു സാഹചര്യത്തിലും റൺസ് നേടാൻ കഴിവുള്ളവരായിരുന്നു. ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനു പിന്നിൽ രണ്ടാമതാണ് കോഹ്ലി. അദ്ദേഹത്തിന് തന്റെ കഴിവിൽ സ്ഥിരത പുലർത്തണമെങ്കിൽ ഫാസ്റ്റ് ബൌളർമാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കേണ്ടതുണ്ട് “- കപിൽ അഭിപ്രായപ്പെട്ടു.

 

ലോകത്തെവിടെയും തന്റെ സ്വതസിദ്ധമായ കളികൊണ്ട് റൺസ് നേടാൻ കഴിയുന്ന ബാറ്റ്സ്മാനെ മാത്രമേ വിശ്വോത്തര കളിക്കാരനെന്ന പേരെടുക്കാനാകൂ. അതിനാൽ ഇംഗ്ലണ്ട് പോലുള്ള സ്ഥലങ്ങളെ പരിചയപ്പെടാനും മികച്ച പ്രകടനം പുറത്തെടുക്കാനും സാധിക്കണമെന്ന് കപിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് “അങ്ങനെയൊരു നേട്ടം സ്വന്തമാക്കണമെങ്കിൽ കോഹ്ലി ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റ് കളിയ്ക്കണം” എന്ന് കപിൽ അഭിപ്രായപ്പെട്ടത്.

2007 ലാണ് അവസാനമായി ഇന്ത്യ ഇംഗ്ലണ്ടിനെ അവരുടെ മണ്ണിൽ കീഴടക്കിയത്. അതിനു ശേഷം 2014 ൽ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 3-1 ന് ഇന്ത്യ തോറ്റു. ആ പരമ്പരയിലെ കോഹ്ലിയുടെ ശരാശരി 13.40 റൺസ് ആയിരുന്നു. മറ്റു പല രാജ്യങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ കോഹ്ലിയ്ക്കായിട്ടുണ്ട്. എങ്കിലും ഓസ്ട്രേലിയ, ന്യൂസിലാൻഡ്, വെസ്റ്റിൻഡീസ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇനിയും കോഹ്ലിയ്ക്ക് മുന്നിൽ ഭീഷണിയായി തന്നെ നിലനിൽക്കുന്നു. 2016 ൽ ഡയിലി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിൽ കൌണ്ടി ക്രിക്കറ്റ് കളിയ്ക്കാൻ താൻ സന്നദ്ധനാണെന്ന് കോഹ്ലി അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *