ചരിത്രം പിറക്കുമോ? കോഹ്ലി ഇരട്ട സെഞ്ചുറിയിലേക്ക്: ആദ്യദിനം ഇന്ത്യ 4 വിക്കറ്റിന് 371

Cricket News Sports

ഇരട്ട സെഞ്ചുറി നേടാനായാൽ തകരുന്നത് സാക്ഷാൽ ബ്രയാൻ ലാറയുടെ റെക്കോർഡ്; ഡൽഹി ടെസ്റ്റിന്റെ ആദ്യദിനം അടക്കിവാണ് ഇന്ത്യ; ഓപ്പണർ മുരളി വിജയ്ക്കും ക്യാപ്റ്റൻ കോഹ്ലിയ്ക്കും തകർപ്പൻ സെഞ്ചുറി; ഇന്ത്യ 371 ന് നാല് വിക്കറ്റെന്ന നിലയിൽ; കോഹ്ലി പുറത്താകാതെ 156

സെഞ്ചുറി നേടിയ കോഹ്ലി കാണികളെ അഭിവാദ്യം ചെയ്യുന്നു
Courtesy-www.bcci.tv

ഡൽഹി: ഫിറോസ്ഷാ കോട്ല ഗ്രൌണ്ടിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിലും ആധിപത്യം തുടരുന്നു. ആദ്യ ടെസ്റ്റ് സമനിലയിലായെങ്ങിലും രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയം നേടിയ ടീം ഇന്ത്യ മികച്ച ഫോമിലാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ഡൽഹിയിലേത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം നന്നായിരുന്നു എങ്കിലും 10 ഓവറിൽ 42 ൽ നിൽക്കെ ശിഖർ ധവാൻ (23 റൺസ്) പുറത്തായി. പിന്നീട് മികച്ച ഫോമിൽ കളിച്ചു വന്നിരുന്ന ചേതേശ്വർ  പൂജാരയും 23 റൺസെടുത്ത് പുറത്തായി. അതിനു ശേഷം വന്ന ക്യാപ്റ്റൻ കോഹ്ലിയാണ് കളി ആവേശകരമാക്കിയത്. കഴിഞ്ഞ കളികളിലേതു പോലെത്തന്നെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കോഹ്ലിയെ തളയ്ക്കാൻ ലങ്കൻ ബൌളർമാർ നന്നേ പണിപ്പെട്ടു.

സെഞ്ചുറി നേടിയ മുരളി വിജയുടെ ഷോട്ട്
Courtesy-www.bcci.tv

ഈ മാസം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്ന ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിക്കാൻ താൻ അർഹനാണെന്ന് വീണ്ടും തെളിയിക്കുന്ന പ്രകടനമായിരുന്നു തമിഴ്നാട്ടുകാരനായ മുരളി വിജയുടേയത്. 267 പന്ത് നേരിട്ട അദ്ദേഹം 155 റൺസെടുത്തു. 13 ബൌണ്ടറികളുടെ സഹായത്തോടെയാണ് ഈ സ്കോർ. കരിയറിലെ 12ാം സെഞ്ചുറിയാണ് വിജയ് നേടിയത്.

മൂന്നാം വിക്കറ്റിൽ തീർത്ത 283 റൺസിന്റെ കൂറ്റൻ പാട്ണർഷിപ്പാണ് ഇന്ത്യയ്ക്ക് കരുത്തായത്
Courtesy-www.bcci.tv

186 പന്തിൽ നിന്ന് 16 ബൌണ്ടറികളുടെ പിൻബലത്തിലാണ് കോഹ്ലി 156 റൺസെടുത്ത് പുറത്താകാതെ നിൽക്കുന്നത്. കരിയറിലെ 21ാമത്തെ സെഞ്ചുറിയാണ് കോഹ്ലിയുടേത്. കൂടാതെ സ്വന്തം നാട്ടിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേട്ടവുമാണിത്. ഇരട്ട സെഞ്ചുറിയിലേക്ക് കുതിക്കുന്ന കോഹ്ലിയ്ക്ക് നാളെ അത് നേടാനായൽ പുതിയ ചരിത്രം പിറക്കും. ക്രിക്കറ്റ് ലോകം അതിനായി കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *