ലങ്കയെ നിലംപരിശാക്കി ടീം ഇന്ത്യ: രണ്ടാം ടെസ്റ്റിൽ ചരിത്ര ജയം

ശ്രീലങ്കയെ ഇന്നിങ്സിനും 239 റൺസിനും പരാജയപ്പെടുത്തി. ചരിത്രവിജയം സമ്മാനിച്ചത് ബാറ്റ്സ്മാന്മാരുടേയും ബൌളർമാരുടേയും മിന്നുന്ന പ്രകടനം നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ചരിത്രം രചിച്ച് കോഹ്ലിയും സംഘവും. ഇന്ത്യൻ ബാറ്റ്സ്മാന്മാരും ബൌളർമാരും ഒരുപോലെ കരുത്തു കാട്ടിയപ്പോൾ ലങ്കയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ഇരട്ട സെഞ്ചുറി നേടിയ ക്യാപ്റ്റൻ കോഹ്ലിയടക്കം നാല് സെഞ്ചൂറിയന്മാരുടെയും അശ്വിന്റെയും (8 വിക്കറ്റ്) ഇശാന്ത് ശർമയുടെയും (6 വിക്കറ്റ്) പ്രകടനങ്ങളാണ് ലങ്കയെ തകർത്തത്. ഒന്നാം ദിനം മുതൽ കളി ഇന്ത്യയുടെ കയ്യിലായിരുന്നു. ആദ്യദിനത്തിൽ ലങ്ക 205 […]