ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനിയ്ക്കുന്ന വ്യക്തികളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും

ലോകത്ത് ജനങ്ങളിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള 100 പേരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും. വിശ്വോത്തര മാഗസിനായ ടൈംസ് മാഗസിനാണ് 100 പേരുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യൻ ടെസ്റ്റ്-ഏകദിന-ട്വന്റിട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്ലി കഴിഞ്ഞ ആകെ നേടിയത് 2818 റൺസാണ്. ഇതിൽ 11 സെഞ്ച്വറികളും ഉൾപ്പെടും. കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവയ്ക്കുന്നത്. മികച്ച ബാറ്റിംഗ് ശരാശരിയും സ്ട്രൈക്ക് റേറ്റും കോഹ്ലി […]

Continue Reading

ക്യാപ്റ്റൻമാർ തമ്മിലുള്ള പോരിൽ രോഹിത് ശർമയ്ക്ക് ജയം

വിരാട് കോഹ്ലി നയിയ്ക്കുന്ന ബംഗളൂരു റോയൽ ചലഞ്ചേഴ്സും രോഹിത് ശർമ നയിയ്ക്കുന്ന മുംബൈ ഇന്ത്യൻസും തമ്മിൽ നടന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് 46 റൺസിന്റെ ജയം. കരുത്തരായ ടീമുകൾ തമ്മിലുള്ള മത്സരം എന്നതിനേക്കാൾ രണ്ട് മികച്ച ക്യാപ്റ്റൻമാർ തമ്മിലുള്ള മത്സരമായി ഇന്നലത്തേത്. ഇരു ക്യാപ്റ്റൻമാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും 94 റൺസെടുത്ത് ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ച രോഹിതിന്റെ കൂടെയാണ് ജയം നിന്നത്. ബംഗളൂരുവിനായി വിരാട് കോഹ്ലി 92 റൺസെടുത്തു. ആദ്യം ബാറ്റു ചെയ്ത മുംബൈ […]

Continue Reading

ട്വന്റിട്വന്റിയിൽ സ്ഫോടകശേഷിയുള്ള ടീമാണ് ഇംഗ്ലണ്ടെന്ന് കോഹ്ലി

ഈ വർഷം ജൂലെയിൽ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് താക്കീതുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച സ്ഫോടകശേഷിയുള്ള ബാറ്റ്സ്മാന്മാരും ബൌളർമാരുമുള്ള കരുത്തുറ്റ ടീമാണ് ഇംഗ്ലണ്ട് എന്നാണ് കോഹ്ലി അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് കൂടതൽ ഇംഗ്ലണ്ട് താരങ്ങൾ ഐ.പി.എല്ലിൽ എത്തുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കോഹ്ലി മറുപടി പറഞ്ഞത്. “ഒരു പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി അവർ ഏതുതരത്തിലാണ് ട്വന്റിട്വന്റിയിൽ കളിക്കുന്നതെന്ന് നോക്കിയാൽ അത് മനസിലാകും. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ട്വന്റിട്വന്റി ലോകകപ്പു മുതൽ. […]

Continue Reading

കോഹ്ലി കൌണ്ടിയിൽ കളിയ്ക്കണമെന്ന് കപിൽ ദേവ്

ഈ വർഷം വരാനിരിയ്ക്കുന്ന ഇംഗ്ലീഷ് പരമ്പരയ്ക്കു മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് കോഹ്ലിയും സംഘവും ഒരു ദശകത്തിനു ശേഷം ഇംഗ്ലീഷ് മണ്ണിൽ കിരീടമുയർത്താൻ കാത്തിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ കോഹ്ലിയ്ക്ക് ഇതിഹാസ താരം സാക്ഷാൽ കപിൽ ദേവിന്റെ മുന്നറിയിപ്പ്. “മികച്ച ബൌൺസുള്ള പിച്ചാണ് ഇംഗ്ലണ്ടിലേത്. അതിനാൽ കോഹ്ലിയ്ക് ഒരുപാട് പണപ്പെടേണ്ടി വരും. അലൻ ബോർഡർ, വിവിയൻ റിച്ചാർഡ്സ്, സുനിൽ ഗവാസ്കർ എന്നിവർ ഏതു രാജ്യത്തും, ഏതു സാഹചര്യത്തിലും റൺസ് നേടാൻ കഴിവുള്ളവരായിരുന്നു. ലോക ടെസ്റ്റ് റാങ്കിങ്ങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ […]

Continue Reading

നിങ്ങൾ സ്റ്റീവോയെ കുറിച്ചു് പറയുന്ന പോലെ കോഹ്ലിയെ കുറിച്ച് പറയാത്തതെന്ത്?! ഇതിഹാസ ഓൾറൌണ്ടർ ബേദി

“നിങ്ങൾ സ്റ്റീവോയെക്കുറിച്ചും മൈക്കേൽ ബ്രിയർലിയെ കുറിച്ചും ഒരുപാടു സംസാരിക്കും. കാരണം, അവരൊക്കെയും ക്രിക്കറ്റിലെ വെറും കളിക്കാർ മാത്രമായിരുന്നില്ല, ചിന്തകർ കൂടിയായിരുന്നു.” ക്രിക്കറ്റ് ലോകത്തെ അതികായനാണ് ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. എന്നാൽ ആ താരത്തിന് ഇനിയുമേറെ തെളിയിക്കാനുണ്ടെന്ന അഭിപ്രായമാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൌണ്ടറായ ബിഷൻ സിങ് ബേദിയ്ക്കുള്ളത്. “എനിയ്ക്ക് കോഹ്ലിയെ ഒരുപാട് ഇഷ്ടമാണ്. ഒരു ബാറ്റ്സ്മാനെന്ന നിലയിൽ അതിവിദഗ്ധമായാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. കോഹ്ലിയുടെ ക്രിക്കറ്റിനോടുള്ള വളരെ വൈകാരികമായ അടുപ്പം ഏവരെയും ആവേശം കൊള്ളിയ്ക്കുന്നതാണ്”- മുൻതാരം […]

Continue Reading

ആഫ്രിക്കൻമണ്ണിൽ ഉജ്ജ്വല വിജയം കുറിച്ച് വിരാടും കൂട്ടരും

ഒന്നാം ഏകദിനത്തിൽ നീലപ്പടയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വലവിജയം ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽ നിന്ന് പടനയിച്ച മത്സരത്തിൽ 6 വിക്കറ്റിന്റെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. കോഹ്ലിയുടെ അത്യുജ്ജ്വല സെഞ്ച്വറിയുടെ (112) കരുത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ടീം ഇന്ത്യ ആധികാരികജയം നേടിയത്. 106 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ ക്യാപ്റ്റൻ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ആഥിതേയരുയർത്തിയ 270 റൺസിന്റെ വിജയലക്ഷ്യം 45.3 ഓവറിൽ ഇന്ത്യ മറികടന്നത്. അജിങ്ക്യ രഹാനെ കോഹ്ലിയ്ക്ക് ശക്തമായ പിന്തുണയാണ് നൽകിയത്. 85 പന്തിൽ […]

Continue Reading

കോഹ്ലിക്ക് ഡബിൾ സെഞ്ചുറി, രോഹിതിന് സെഞ്ചുറി: ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 610 ന് 6 ഡിക്ലയേർഡ്; ക്യാപ്റ്റൻ കോഹ്ലിയ്ക്ക് അഞ്ചാം ഡബിൾ സെഞ്ചുറി നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ കോഹ്ലിയുടെ ഡബിൾ സെഞ്ചുറിയുടെ കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 610 റൺസിന് ഡിക്ലയർ ചെയ്തു. 267 പന്തിൽ 17 ഫോറുകളുടെയും 2 കൂറ്റൻ സിക്സറുകളുടെയും കരുത്തിൽ 213 റൺസാണ് കോഹ്ലി നേടിയത്. സെഞ്ചുറിയോടെ ടെസ്റ്റ് ടീമിലേക്കുള്ള തന്റെ വരവ്  ആഘോഷമാക്കിയ രോഹിത് ശർമ കോഹ്ലിക്ക് മികച്ച […]

Continue Reading

കോഹ്ലിയുടെ വിടപറച്ചിൽ ഏറ്റെടുത്ത് ആരാധകർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ആശിഷ് നെഹ്റയും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും നിൽക്കുന്ന പഴയകാല ചിത്രം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നു 13 വർഷങ്ങൾക്കു മുൻപ് ഡൽഹിയിൽ വച്ചു നടന്ന ജൂനിയർ ടീമിന്റെ മത്സരവിജയികൾക്കുള്ള ഉപഹാരസമർപ്പണത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങിനിന്ന 2003 ൽ ആയിരുന്നു സംഭവം. കുഞ്ഞു കോഹ്ലി താരത്തിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നതാണ് ചിത്രം. കഴിഞ്ഞ ദിവസം ന്യൂസിലന്റിനെതിരായ ഒന്നാം ഏകദിനത്തിനു ശേഷം ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും […]

Continue Reading