സിക്സർ സാംസൺ; വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജുസാംസൺ; ഒന്നാം ഇന്നിങ്സിൽ രാജസ്ഥാന് കൂറ്റൻ സ്കോർ

ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ രാജസ്ഥാനു വേണ്ടി കളിയ്ക്കുന്ന മലയാളിതാരം സഞ്ജുസാംസണിന് അർദ്ധസെഞ്ചറി. അഞ്ച് കൂറ്റൻ സിക്സറിന്റെ സഹായത്തോടെ 34 പന്തിലാണ് സഞ്ജു അർദ്ധസെഞ്ച്വറി നേടിയത്. രാജസ്ഥാന്റെ ഇന്നിങ്സ് അവസാനിയ്ക്കുമ്പോൾ പുറത്താകാതെ 45 പന്തിൽ 92 റൺസെടുത്ത സാംസൺ 10 കൂറ്റൻ സിക്സറുകളും 2 ഫോറുകളുമാണ് രാജസ്ഥാനു വേണ്ടി അടിച്ചുകൂട്ടിയത്. ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച സ്കോറാണ് ഈ മലയാളി താരത്തിന്റേത്. ലീഗിലെ ഉയർന്ന റൺവേട്ടക്കാരനും നിലവിൽ സഞ്ജു തന്നെ. സഞ്ജുവിന്റെ ഇന്നിങ്സിന്റെ കരുത്തിൽ രാജസ്ഥാൻ 20 […]

Continue Reading

ധവാനു മുന്നിൽ മുട്ടുമടക്കി രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിന് 9 വിക്കറ്റിന്റെ ജയം. 126 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഓപ്പണറായ ശിഖർ ധവാന്റെ ഉജ്ജ്വല പ്രകടനമാണ് ഹൈദരാബാദിന് അനായാസവിജയം സമ്മാനിച്ചത്. 57 പന്തിൽ 13 ഫോറുകളുടെയും ഒരു സിക്സറിന്റെയും അകമ്പടിയോടെയാണ് ശിഖർ ധവാൻ പുറത്താകാതെ 77 റൺസ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. രാജസ്ഥാൻ നിരയിൽ 41 പന്തിൽ 49 റൺസെടുത്ത് […]

Continue Reading

രഞ്ജി: ഹരിയാനയെ 208 ന് എറിഞ്ഞിട്ടു, തിരിച്ചടിച്ച് കേരളം

രണ്ടാം ദിനം ഹരിയാനയെ കേവലം 208 റൺസിന് പുറത്താക്കി. കേരളം 89 ന് ഒരു വിക്കറ്റ് എന്ന നിലയിൽ ലാഹ്ലി: ഹരിയാനയിലെ ചൌധരി ബൻസിലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ആറാം റൌണ്ടിലെ മത്സരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് മേൽക്കൈ. രണ്ടാം ദിനത്തിൽ ഒൻപതിന് 207 എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ചു. ഹൂഡയുടെ വിക്കറ്റെടുത്ത ബേസിൽ തമ്പി ഹരിയാന ഇന്നിംഗ്സ് അവസാനിപ്പിച്ചു. നാല് വിക്കറ്റെടുത്ത ഫാസ്റ്റ് ബൌളർ സന്ദീപ് വാര്യരാണ് ഹരിയാനയെ തകർത്തത്. 18 ഓവറിൽ […]

Continue Reading