ചരിത്രം കുറിച്ച് കേരളം: ഹരിയാനയെ തകർത്ത് ആദ്യമായി രഞ്ജി ട്രോഫി ക്വാർട്ടർ പ്രവേശനം

ദീർകാലമായുള്ള കേരള ക്രിക്കറ്റിന്റെ സ്വപ്നമായ രഞ്ജി ട്രോഫി ക്വാർട്ടർ പ്രവേശനം സാധ്യമാക്കി സച്ചിൻ ബേബിയും കൂട്ടരും; കരുത്തായത് ടീമിലേക്ക് മടങ്ങിയെത്തിയ സഞ്ജുവിന്റെയും സക്സേനയുടെയും മികച്ച പ്രകടനം ലാഹ്ലി (ഹരിയാന): രഞ്ജി ട്രോഫി ഗ്രൂപ്പ് ബിയിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് ജയം. ഇന്നിങ്സിനും 8 റൺസിനും തോൽപിച്ചാണ് കേരളം ആദ്യമായി ക്വാർട്ടർ പ്രവേശനം ഉറപ്പാക്കിയത്. ഗ്രൂപ്പ് ബിയിൽ 34 പോയിന്റുള്ള ഗുജറാത്തിനു പിന്നിൽ 31 പോയിന്റുമായാണ് കേരളം ക്വാർട്ടറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ 181 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കിയ […]

രഞ്ജി: ഹരിയാനയെ 208 ന് എറിഞ്ഞിട്ടു, തിരിച്ചടിച്ച് കേരളം

രണ്ടാം ദിനം ഹരിയാനയെ കേവലം 208 റൺസിന് പുറത്താക്കി. കേരളം 89 ന് ഒരു വിക്കറ്റ് എന്ന നിലയിൽ. ലാഹ്ലി: ഹരിയാനയിലെ ചൌധരി ബൻസിലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ആറാം റൌണ്ടിലെ മത്സരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് മേൽക്കൈ. രണ്ടാം ദിനത്തിൽ ഒൻപതിന് 207 എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ചു. ഹൂഡയുടെ വിക്കറ്റെടുത്ത ബേസിൽ തമ്പി ഹരിയാന ഇന്നിംഗ്സ് അവസാനിപ്പിച്ചു. നാല് വിക്കറ്റെടുത്ത ഫാസ്റ്റ് ബൌളർ സന്ദീപ് വാര്യരാണ് ഹരിയാനയെ തകർത്തത്. 18 ഓവറിൽ […]