“ലീഗ് ജയിയ്ക്കുന്നതല്ല പ്രധാനപ്പെട്ട കാര്യം”- സുവാരസ്

Football News Sports

ഒരു ലീഗ് ജയിയ്ക്കുന്നതല്ല പ്രധാനപ്പെട്ട കാര്യം മറിച്ച് നമ്മുടെ കളിയെ ഫുട്ബോൾ ആരാധകർ എത്രമാത്രം താൽപര്യത്തോടെയാണ് സമീപിക്കുന്നത് എന്നാണ് – ബാഴ്സലോണയുടെ സൂപ്പർതാരം സുവാരസ് അഭിപ്രായപ്പെട്ടു. സ്പാനിഷ് ലീഗിൽ വലൻസിയയെ 2-1 ന് തോൽപിച്ച ശേഷമാണ് സുവാരസ് ഇങ്ങനൊരഭിപ്രായം രേഖപ്പെടുത്തിയത്. ബാഴ്സലോണയ്ക്കു വേണ്ടി ആദ്യ ഗോൾ നേടാനും ഈ സൂപ്പർതാരത്തിനായി.

ചാമ്പ്യൻസ് ലീഗിൽ രണ്ടാംപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് റോമയോട് തോറ്റ് ബാഴ്സലോണ പുറത്തായിരുന്നു. കടുത്ത നിരാശയിലായ ബാഴ്സലോണ ആരാധകർ ടീമിനെതിര മുറവിളിയുമായി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുവാരസ് ഈയൊരഭിപ്രായം പറഞ്ഞത്. തങ്ങളുടെ ടീമിനോടുള്ള കടുത്ത സ്നേഹവും ആത്മാർത്ഥതയും കൊണ്ടാണ് ആരാധകർ ഇങ്ങനെ പ്രതികരിക്കുന്നത്. ഇത് സത്യത്തിൽ വലിയൊരു അംഗീകാരം കൂടിയാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് സുവാരസ് പറഞ്ഞു.

സ്പാനിഷ് ലീഗ് കിരീടത്തിനടുത്തെത്തിയ ബാഴ്സലോണയ്ക്ക് ഇനി ലീഗിൽ ആറ് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *