രഞ്ജി: ഹരിയാനയെ 208 ന് എറിഞ്ഞിട്ടു, തിരിച്ചടിച്ച് കേരളം

Posted on

രണ്ടാം ദിനം ഹരിയാനയെ കേവലം 208 റൺസിന് പുറത്താക്കി. കേരളം 89 ന് ഒരു വിക്കറ്റ് എന്ന നിലയിൽ.

ലാഹ്ലി: ഹരിയാനയിലെ ചൌധരി ബൻസിലാൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്റിന്റെ ആറാം റൌണ്ടിലെ മത്സരത്തിൽ ഹരിയാനയ്ക്കെതിരെ കേരളത്തിന് മേൽക്കൈ. രണ്ടാം ദിനത്തിൽ ഒൻപതിന് 207 എന്ന നിലയിൽ ഇന്നിംഗ്സ് ആരംഭിച്ചു. ഹൂഡയുടെ വിക്കറ്റെടുത്ത ബേസിൽ തമ്പി ഹരിയാന ഇന്നിംഗ്സ് അവസാനിപ്പിച്ചു. നാല് വിക്കറ്റെടുത്ത ഫാസ്റ്റ് ബൌളർ സന്ദീപ് വാര്യരാണ് ഹരിയാനയെ തകർത്തത്. 18 ഓവറിൽ 50 റൺസ് വിട്ടുകൊടുത്താണ് സന്ദീപിന്റെ പ്രകടനം. വിനോദ് കുമാർ, ബേസിൽ തമ്പി എന്നിവർ രണ്ടും ജലജ് സക്സേന, നിധീഷ് എന്നിവർ ഒരു വീതവും വിക്കറ്റുകളെടുത്തു.

രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ തന്നെ ഒന്നാം ഇന്നിംഗിസിനിറങ്ങിയ കേരളം 1 വിക്കറ്റിന് 166 എന്ന ശക്തമായ നിലയിലാണ്. ഓപ്പണർ ജലജ് സക്സേന 85 റൺസും രോഹൻ പ്രേം 66 റൺസ് വീതവുമെടുത്ത് പുറത്താകാതെ നിൽക്കുന്നു. അരുൺ കാർത്തിക് 3 റൺസിന് പുറത്തായിരുന്നു. ഹൂഡയ്ക്കാണ് വിക്കറ്റ്. രഞ്ജി ക്വാർട്ടറിലെത്താൻ കേരളത്തിന് ഈ ജയം ഏറെ പ്രധാനപ്പെട്ടതാണ്. മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു സാംസണും കൂട്ടരും കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം ഒരുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നേരത്തേ വിക്കറ്റ് കീപ്പറെന്ന നിലയിൽ ക്യാച്ചുകളെടുത്ത് അഞ്ച് പേരെ പുറത്താക്കുന്നതിനും സഞ്ജു വഴിയൊരുക്കി.

Posted inCricketTagged , , , ,

Leave a Reply

Your email address will not be published. Required fields are marked *