ബാഴ്സയ്ക്ക് 4-1 ന്റെ തകർപ്പൻ ജയം; സ്വന്തം പോസ്റ്റിലേക്ക് തുടരെ രണ്ട് ഗോളടിച്ച് റോമ

Football News Sports

ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റോമയ്ക്കെതിരെ ബാഴ്സലോണയ്ക്ക് ജയം. അബദ്ധത്തിൽ പിണഞ്ഞ രണ്ട് ഗോളുകളാണ് റോമൻ തോൽവിയുടെ ആഘാതം കൂട്ടിയത്. ആദ്യ രണ്ട് ഗോളുകളും സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തിൽ അടിച്ചുകയറ്റിയ റോമൻ താരങ്ങൾ ആദ്യമേ തോൽവി ഉറപ്പിച്ച മട്ടായിരുന്നു.

ആദ്യപകുതിയിൽ 38-ാം മിനിറ്റിൽ ആന്ദ്രേ ഇനിയസ്റ്റയുടെ ഷോട്ട് തടുത്ത റോമൻ ക്യാപ്റ്റൻ ഡാനിയേൽ ഡി റോസെയുടെ കാലിൽ തട്ടിയ പന്ത് അബദ്ധത്തിൽ ഗോളിയെ മറികടന്ന് റോമൻ പോസ്റ്റിലേക്ക് തുളച്ചു കയറുകയായിരുന്നു. തുടർന്ന് 55-ാം മിനിറ്റിൽ ഗ്രീക്ക് താരം കോസ്റ്റാസ് മണോലാസിന്റെ വകയായിരുന്നു അടുത്ത സെൽഫ് ഗോൾ.

ഗോൾ നേടിയ ബാഴ്സലോണ താരം പിക്വെയുടെ ആഹ്ലാദം

ഇതോടെ കളി വരുതിയിലായ ബാഴ്സ പിന്നീട് അനായാസമുള്ള കളിയാണ് കാഴ്ച്ചവച്ചത്. റോമൻ ഗോൾമുഖത്ത് നിരന്തരം ആക്രമണവുമായി എത്തിയ മെസ്സിയും സംഘത്തെയും പ്രതിരോധിയ്ക്കാൻ റോമൻ താരങ്ങൾ നന്നേ പാടുപെട്ടു. 59-ാം മിനിറ്റിൽ ജെറാർഡ് പിക്വെ നേടിയ ഗോളിലൂടെ 3-0 എന്ന സ്കോറിലെത്തി. 80-ാം മിനിറ്റിൽ റോമയുടെ എഡിൻ സെകോ നേടിയ ഗോൾ തോൽവിയിലും അവർക്ക് ആശ്വാസമായി. കളിയവസാനിയ്ക്കുന്നതിന് ഏതാനും നിമിഷങ്ങൾക്കു മുമ്പ് 87-ാം മിനിറ്റിൽ സൂപ്പർ താരം ലൂയി സുവാരസിന്റെ ഗോൾ കൂടിയായതോടെ സ്പാനിഷ് രാജാക്കന്മാർ 4-1 എന്ന മികച്ച മാർജിനിലുള്ള വിജയം സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *