ISL രണ്ടാം മത്സരം: അരങ്ങേറ്റത്തിനൊരുങ്ങി ജംഷേഡ്പൂർ

Football News Sports

ഐ.എസ്.എല്ലിലെ പുതിയ ടീമാണ് ജംഷേഡ്പൂർ

ഗുവാഹട്ടി: ഐ.എസ്.എൽ 2017 സീസണിൽ തങ്ങളുടെ അരങ്ങേറ്റത്തിനൊരുങ്ങി ജംഷേഡ്പൂർ എഫ്.സി. ഇന്ന് രാത്രി 8 മണിക്ക് ഗുവാഹട്ടിയിലെ ഇന്ദിരാഗാന്ധി അറ്റ്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. മലയാളിയായ അനസ് എടത്തൊടികയാണ് ജംഷേഡ്പൂരിന്റെ ക്യാപ്റ്റൻ എന്നതിനാൽ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് കളി കാണാനിരിക്കുന്നത്.

Courtesy – www.indiansuperleague.com

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹലിചരൺ നർസാരിയും ജംഷേഡ്പൂരിന്റെ സമീഗ് ദൌത്തിയുമാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന കളിക്കാർ. പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ ഈ താരങ്ങൾ തന്നെയാകും മത്സരത്തിന്റെ വിധി പറയുക എന്നാണ് ഇരു ടീമുകളുടേയും ആരാധകർ കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *