ISL: ആദ്യ പോരാട്ടം സമനിലയിൽ കലാശിച്ചു

Posted on

കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഐ.എസ്.എല്ലിലെ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.

Credit – www.indiansuperleague.com

കൊച്ചി: മുൻ വർഷത്തേക്കാൾ ഇരട്ടി ആവേശത്തോടെയാണ് ഇത്തവണത്തെ ഐ.എസ്.എല്ലിനെ ആരാധകർ വരവേറ്റത്. ആരാധകരുടെ ആവേശത്തിനും പിന്തുണയ്ക്കും പേരുകേട്ട കൊച്ചിയിൽ തങ്ങളുടെ ടീം ജയിച്ചു കയറുമെന്നു തന്നെയായിരുന്നു റെനെ മ്യൂലെൻസ്റ്റീൻ കരുതിയിരുന്നത്. ആരാധകരുടെ പിന്തുണ എത്ര തന്നെ കിട്ടിയാലും ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തിൽ തോൽപിക്കുമെന്ന് കൊൽക്കത്തയും ഉറപ്പിച്ചിരുന്നു. എന്നാൽ, കളിയ്ക്കു മുമ്പുള്ള അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇരു ടീമുകളും കാണികൾക്ക് ഉജ്ജ്വലമായ ഫുട്ബോൾ വിരുന്നാണ് സമ്മാനിച്ചത്. ഇരു ടീമുകളും നിരവധി തവണ ഗോൾമുഖത്ത് ഇരച്ചെത്തി. നിർഭാഗ്യവും എതിരാളികളുടെ പ്രതിരോധവും ഗോൾ സാധ്യതകളെ ഇല്ലാതാക്കി.

കലൂർ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദി
Credit – www.indiansuperleague.com

ഇന്ത്യയിലെ പ്രബല ഫുഡ്ബോൾ ലീഗിലെ ആദ്യ മത്സരം ഉത്സവാന്തരീക്ഷത്തിലാണ് ആരംഭിച്ചത്.മലയാളത്തിന്റെ പ്രിയ നടൻ മെഗാസ്റ്റാർ മമ്മൂട്ടിയും ഉദ്ഘാടനവേദിയിൽ പങ്കെടുത്തു. ഐ.എസ്.എല്ലിന്റെ സാന്നിധ്യത്തിൽ കേരളത്തിലെ ഫുഡ്ബോൾ കമ്പം ലോകപ്രശസ്തമായെന്ന് പ്രിയതാരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിനെ ആശംസിക്കാനും അദ്ദേഹം മറന്നില്ല.

മെഗാസ്റ്റാർ മമ്മൂട്ടി ഫുഡ്ബോളുമായി ഉദ്ഘാടനവേദിയിലേക്ക്
Credit – www.indiansuperleague.com

ഉദ്ഘാടന പരിപാടിയിൽ ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റെയും സൽമാൻഖാന്റെയും നൃത്തച്ചുവടുകൾക്കൊത്ത് ഗ്യാലറി ഇരമ്പിയാർത്തു. ഉദ്ഘാടന സെഷനു ശേഷം കൃത്യം 8 മണിക്ക് തന്നെ കളി തുടങ്ങാനുള്ള വിസിൽ മുഴങ്ങി.

ബോളിവൂഡ് താരങ്ങളായ സൽമാൻഖാനും കത്രീന കൈഫും നൃത്തം ചെയ്യുന്നു
Credit – www.indiansuperleague.com

കേരളത്തിന്റെ അടുത്ത മത്സരം നവംബർ 24 ന് ജംഷേഡ്പൂരിനെതിരാണ്. ഐ.എസ്.എല്ലിലെ അടുത്ത മത്സരം നോർത്ത് ഈസ്റ്റും ജംഷേഡ്പൂരും തമ്മിലാണ്.

Posted inFootball, SportsTagged , , , , ,

Leave a Reply

Your email address will not be published. Required fields are marked *