ആഫ്രിക്കൻമണ്ണിൽ ഉജ്ജ്വല വിജയം കുറിച്ച് വിരാടും കൂട്ടരും

Posted on

ഒന്നാം ഏകദിനത്തിൽ നീലപ്പടയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വലവിജയം

ക്യാപ്റ്റൻ വിരാട് കോഹ്ലി മുന്നിൽ നിന്ന് പടനയിച്ച മത്സരത്തിൽ 6 വിക്കറ്റിന്റെ ഇന്ത്യയ്ക്ക് ഉജ്ജ്വല വിജയം. കോഹ്ലിയുടെ അത്യുജ്ജ്വല സെഞ്ച്വറിയുടെ (112) കരുത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ടീം ഇന്ത്യ ആധികാരികജയം നേടിയത്. 106 പന്തിൽ 9 ഫോറുകളുടെ സഹായത്തോടെ ക്യാപ്റ്റൻ നേടിയ സെഞ്ച്വറിയുടെ കരുത്തിലാണ് ആഥിതേയരുയർത്തിയ 270 റൺസിന്റെ വിജയലക്ഷ്യം 45.3 ഓവറിൽ ഇന്ത്യ മറികടന്നത്. അജിങ്ക്യ രഹാനെ കോഹ്ലിയ്ക്ക് ശക്തമായ പിന്തുണയാണ് നൽകിയത്. 85 പന്തിൽ നിന്നാണ് രഹാനെ 79 റൺസെടുത്തത്. കളിയവസാനിക്കുമ്പോൾ ധോണിയും (4) പാണ്ഡ്യയുമായിരുന്നു (3) ക്രീസിൽ.

നേരത്തെ ഓപ്പണർമാരായ രോഹിത് ശർമയും (30 പന്തിൽ 20), ശിഖർ ധവാനും (29 പന്തിൽ 35) മികച്ച തുടക്കം കുറിച്ചു. മൂന്നാം വിക്കറ്റിൽ കോഹ്ലിയും രഹാനെയും തീർത്ത 189 റൺസിന്റെ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണത്തിനു മുന്നിൽ ഇന്ത്യയെ പിടിച്ചുനിർത്തിയത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് നേടിയ 120 റൺസാണ്. മറ്റു ബാറ്റ്സ്മാന്മാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. എന്നാൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റന്റെ സെഞ്ച്വറി പാഴാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഇന്ത്യയ്ക്കു വേണ്ടി കുൽദീപ് 34 റൺസ് വിട്ടുകൊടുത്ത്  3 വിക്കറ്റും ചാഹൽ 45 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റും നേടി.

Posted inCricketTagged , , , ,

Leave a Reply

Your email address will not be published. Required fields are marked *