കോഹ്ലിക്ക് ഡബിൾ സെഞ്ചുറി, രോഹിതിന് സെഞ്ചുറി: ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ

Posted on

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 610 ന് 6 ഡിക്ലയേർഡ്; ക്യാപ്റ്റൻ കോഹ്ലിയ്ക്ക് അഞ്ചാം ഡബിൾ സെഞ്ചുറി

ഡബിൾ സെഞ്ചുറി തികച്ച ക്യാപ്റ്റൻ വിരാട് കോഹ്ലി
Courtesy – www.bcci.tv

നാഗ്പൂർ: ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ കോഹ്ലിയുടെ ഡബിൾ സെഞ്ചുറിയുടെ കരുത്തിൽ 6 വിക്കറ്റ് നഷ്ടത്തിൽ 610 റൺസിന് ഡിക്ലയർ ചെയ്തു. 267 പന്തിൽ 17 ഫോറുകളുടെയും 2 കൂറ്റൻ സിക്സറുകളുടെയും കരുത്തിൽ 213 റൺസാണ് കോഹ്ലി നേടിയത്. സെഞ്ചുറിയോടെ ടെസ്റ്റ് ടീമിലേക്കുള്ള തന്റെ വരവ്  ആഘോഷമാക്കിയ രോഹിത് ശർമ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി. ലങ്കൻ ബൌളർമാരെ കോഹ്ലിയും രോഹിതും കണക്കറ്റ് ശിക്ഷിച്ചു. 160 ൽ 8 ഫോറുകളുടെയും 1 സിക്സറിന്റെയും സഹായത്തോടെ ശർമ 102 റൺസെടുത്തത് പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഇശാന്ത് ശർമയുടെ പന്തിൽ സധീര സമരവിക്രമയുടെ കുറ്റി തെറിച്ചു. മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തു.

കോഹ്ലിയും രോഹിത് ശർമയും ബാറ്റിംഗിനിടെ
Courtesy – www.bcci.tv

ഇന്നലെ അവസാന സെഷനിൽ ഇറങ്ങിയ കോഹ്ലി അക്രമോത്സുകമായാണ് ബാറ്റ് ചെയ്തത്. ലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗിസിലാണ് കോഹ്ലി അന്താരാഷ്ട്ര കരിയറിൽ തന്റെ പേരിൽ 50 ആം സെഞ്ചുറി തികച്ചത്. മികച്ച ഫോം തുടരുന്ന അദ്ദഹം ഇത്തവണയും ഒട്ടും മോശമാക്കിയില്ല. തന്റെ കരിയറിലെ 5 ആം ഡബിൾ സെഞ്ചുറിയാണ് കോഹ്ലി തന്റെ പേരിൽ കുറിച്ചത്. മുൻനിര ബാറ്റ്സ്മാന്മാരെല്ലാം തന്നെ മികച്ച ഫോമിലാണെന്നത് അടുത്ത മാസം ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് കരുത്തേകുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Posted inCricketTagged , , ,

Leave a Reply

Your email address will not be published. Required fields are marked *