25 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി ഫിഫ

2500 കോടി ഡോളറിന്റെ വമ്പൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ലോക ഫുട്ബോൾ ഫെഡറേഷനായ ഫിഫ. ഫുട്ബോളിന്റെ നിലവിലുള്ള പ്രശസ്തി വളരെ വലുതാണ്. എന്നാൽ അതിനുതകുന്ന തരത്തിലുള്ള ലോകത്തെ മുഴുവൻ ആരാധകർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ടൂർണമെന്റുകൾ നിലവിലില്ല എന്നാണ് ഫിഫ പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് വമ്പൻ ടൂർണമെന്റുകൾ കൊണ്ടുവരാനുള്ള ഫിഫയുടെ നീക്കം. ഫിഫ അവതരിപ്പിക്കുന്ന പുതിയ രണ്ട് ടൂർണമെന്റുകളിൽ നിന്ന് 25 ബില്യൺ ഡോളറാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരും കോടി ഇന്ത്യൻ രൂപയോളം വരും. […]

Continue Reading

ഇന്ത്യൻ പ്രീമിയർ ലീഗിന് തുടക്കംകുറിച്ചത് ഈ നിമിഷം!

ക്രിക്കറ്റ് ആരാധകരെക്കൊണ്ട് തിങ്ങിനിറഞ്ഞ ഗാലറി ശബ്ദമുഖരിതമായിരുന്നെങ്കിലും ഗ്രൌണ്ടിലെ താരങ്ങളും ടി.വിയ്ക്കു മുന്നിലിരിയ്ക്കുന്ന കാണികളും തങ്ങളുടെ നെഞ്ചിടിപ്പിന്റെ വേഗവും ശബ്ദവും മാത്രമേ തിരിച്ചറിഞ്ഞിരുന്നുള്ളൂ. ഗ്രൌണ്ടിനകത്ത് വീറോടെയും വാശിയോടെയും പൊരുതുന്ന രണ്ട് ടീമുകളുടെ മാത്രം കളിയായിരുന്നില്ല അത്. തങ്ങളുടെ ഓരോ ശ്വാസവും ക്രിക്കറ്റിൽ ലയിച്ചുചേർന്ന രണ്ട് ജനതകളുടെ പ്രതിനിധികളായിരുന്നു അവർ. അതിലുപരി കാലാകാലങ്ങളിലുണ്ടാകുന്ന രാഷ്ട്രീയകാരണങ്ങളാൽ പലവിധത്തിൽ അകന്നും അടുത്തും പെരുമാറിയ രണ്ട് രാഷ്ട്രങ്ങൾ, രണ്ട് ജനത. ഈ പശ്ചാത്തലങ്ങളൊക്കെ ആ സമയത്ത് മത്സരത്തിന് പതിവിലേറെ ആവേശം നൽകി. ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് […]

Continue Reading

ട്വന്റിട്വന്റിയിൽ സ്ഫോടകശേഷിയുള്ള ടീമാണ് ഇംഗ്ലണ്ടെന്ന് കോഹ്ലി

ഈ വർഷം ജൂലെയിൽ നടക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് താക്കീതുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മികച്ച സ്ഫോടകശേഷിയുള്ള ബാറ്റ്സ്മാന്മാരും ബൌളർമാരുമുള്ള കരുത്തുറ്റ ടീമാണ് ഇംഗ്ലണ്ട് എന്നാണ് കോഹ്ലി അഭിപ്രായപ്പെട്ടത്. എന്തുകൊണ്ടാണ് കൂടതൽ ഇംഗ്ലണ്ട് താരങ്ങൾ ഐ.പി.എല്ലിൽ എത്തുന്നതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു കോഹ്ലി മറുപടി പറഞ്ഞത്. “ഒരു പക്ഷേ കഴിഞ്ഞ കുറച്ച് കാലങ്ങളായി അവർ ഏതുതരത്തിലാണ് ട്വന്റിട്വന്റിയിൽ കളിക്കുന്നതെന്ന് നോക്കിയാൽ അത് മനസിലാകും. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ട്വന്റിട്വന്റി ലോകകപ്പു മുതൽ. […]

Continue Reading

ഇടിക്കൂട്ടിൽ പൊരുതിനേടിയ സ്വർണമെഡൽ മക്കൾക്ക് സമർപ്പിച്ച് ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം

മേരികോമിന് ചരിത്രനേട്ടം; കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ബോക്സർ താരം 21-ാം കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ് ഇതിഹാസം മേരികോമിന്റെ സ്വർണക്കൊയ്ത്ത്. എതിരാളിയെ ഇടിക്കൂട്ടിൽ ഇടിച്ചിട്ട് നേയി സ്വർണം വീട്ടിൽ തന്നെ കാത്തിരിയ്ക്കുന്ന തന്റെ മൂന്ന് മക്കൾക്ക് സമർപ്പിക്കുന്നതായി മത്സരശേഷം മേരികോം പറഞ്ഞു. ഇതോടെ കോമൺവെൽത്ത ഗെയിംസ് ചരിത്രത്തിൽ ബോക്സിംഗിൽ ആദ്യമായി സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഈ സൂപ്പർതാരം. 48 കിലോഗ്രാം വിഭാഗത്തിൽ അയർലണ്ടിന്റെ ക്രിസ്റ്റിന ഒഹാരയെയാണ് മേരികോം നിലംപരിശാക്കിയത്. ബോക്സിംഗിൽ അഞ്ച് തവണ ലോകചാമ്പ്യൻ […]

Continue Reading

ഗ്ലാമറിനപ്പുറമുള്ള ‘മോഡലാണ്’ സാനിയ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സൂപ്പർതാരം. കുഞ്ഞിന് പേരിടൽ വ്യത്യസ്തമാകും; തുറന്നു പറഞ്ഞ് സാനിയ മിർസ ഇന്ത്യൻ കായികലോകത്തിനു തന്നെ പുത്തനുണർവ്വ് പകർന്ന സൂപ്പർതാരമാണ് സാനിയ മിർസ. തന്റെ പതിനാറാം വയസ്സിൽ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ഡബിൾസ് കിരീടം ചൂടിയ സാനിയ ഇന്ത്യയിലെ എന്നല്ല മൂന്നാംലോക രാജ്യങ്ങളിലെ എല്ലാ പൊരുതുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആവേശവും പ്രചോദനവുമാണ് എന്ന കാര്യത്തിൽ തർക്കമില്ല. വുമൺസ് ടെന്നീസ് അസോസിയേഷന്റെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വരെയെത്തിയ സാനിയ ഇന്ത്യൻ ടെന്നീസ് ലോകത്ത് പുതിയ കാവ്യങ്ങൾ […]

Continue Reading

പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും കൂട്ടരും

സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംപിടിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പശ്ചിമബംഗാളിലെ പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലാണ് കോഹ്ലിയെ കുറിച്ചുള്ള പ്രബന്ധമെഴുതാനുള്ള ചോദ്യം വന്നത്. ഇന്ത്യൻ നായകനുള്ള ജനപ്രീതിയാണ് ഇത്തരമൊരു ചോദ്യം ചോദിയ്ക്കാനുള്ള കാരണം. ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. രാജ്യത്തെ കുട്ടികളുടെയും യുവാക്കളുടെയും മോഡലായി മാറിയിരിയ്ക്കുകയാണ് ഇന്ത്യൻ താരം. കോഹ്ലി മാത്രമല്ല, മുമ്പും പല കായിക താരങ്ങൾ സ്കൂൾ പരീക്ഷാ ചോദ്യപ്പേപ്പറിൽ ഇടംനേടിയിട്ടുണ്ട്. അവരിൽ ചിലരെ പരിചയപ്പെടാം.   […]

Continue Reading

ഹിറ്റ്മാനും കൂട്ടരും ഒരുങ്ങിത്തന്നെ; മുംബൈ ഇന്ത്യൻസ് ആദ്യ ഇലവന്റെ സാധ്യതാ ലിസ്റ്റ് ഇങ്ങനെ

ഐ.പി.എൽ 2018 ലെ കിരീടം ആരു നേടുമെന്ന ചോദ്യത്തിന് പലരുടെയും ഉത്തരം മുംബൈ ഇന്ത്യൻസ് എന്നാണ്. മൂന്നു തവണ ചാമ്പ്യന്മാരായ മുംബൈയുടെ പേരിലാണ് നിലവിൽ ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടം നേടിയ റെക്കോർഡുള്ളത്. ഇന്ത്യയുടെ ഹിറ്റ്മാൻ എന്ന പേരിൽ അറിയപ്പെടുന്ന രോഹിത് ശർമ നയിയ്ക്കുന്ന മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം ഐ.പി.എൽ 2018 ന്റെ ഉദ്ഘാടന മത്സരമായ ഏപ്രിൽ 7 ന് വൈകീട്ട് ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള മത്സരമാണ്. ഒരുപിടി മികച്ച പ്രതിഭകളാണ് രോഹിതിന്റെ ടീമിൽ അണിനിരക്കുന്നത്. […]

Continue Reading

തന്നെ കൊച്ചാക്കി കരയ്ക്കിരുത്തിയവരോട് കണക്കു തീർത്ത് ഡി.കെ

ഓഫ് സൈഡിൽ പിച്ച് ചെയ്ത സൌമ്യ സർക്കാരിന്റെ പന്ത് ലോങ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തിയപ്പോൾ ഗ്യാലറിയൊന്നാകെ ഇരമ്പിയാർത്തു ഒരൊറ്റ കളിയിലൂടെ ഇന്ത്യയുടെ സ്റ്റാറായിരിക്കുകയാണ് ഡി.കെ.എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക്. പക്ഷേ അങ്ങനെ ഒരൊറ്റ കളിയിലെ മിടുക്ക് മാത്രമല്ല കാർത്തിക്കിനുള്ളത് എന്ന് അദ്ദേഹത്തിന്റെ കരിയർ പരശോധിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും. ഉജ്ജ്വലപ്രകടനം നടത്തിയെന്ന് നാം വീമ്പു പറയുന്ന ഈ കളിയിലും അദ്ദേഹം അവഗണനയ്ക്കു പാത്രമായത് ആരും അറിഞ്ഞുകാണില്ല. അത് ഇങ്ങനെ. മികച്ച ഫോമിൽ […]

Continue Reading