ഞങ്ങൾ ഉടൻ രക്ഷിതാക്കളാകുമെന്ന് ഇന്ത്യൻ ടെന്നീസ് സുന്ദരി

അതിരുകളെയും വൈരങ്ങളെയും അവഗണിച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് ഇന്ത്യൻ ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലികും. ഇപ്പോഴിതാ വിവാഹം കഴിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ താൻ ഗർഭിണിയാണെന്ന് സാനിയ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴിയാണ് സാനിയ ഈ വിവരം പുറത്തുവിട്ടത്. തന്റെ കുഞ്ഞിന് മിർസ മാലിക് എന്ന പേരാണ് നൽകുകയെന്ന് അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാനിയ മിർസ, ഷോയ്ബ് മാലിക് എന്നീ പേരുകൾക്കിടയിൽ തങ്ങളുടെ […]

Continue Reading

ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനിയ്ക്കുന്ന വ്യക്തികളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും

ലോകത്ത് ജനങ്ങളിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള 100 പേരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും. വിശ്വോത്തര മാഗസിനായ ടൈംസ് മാഗസിനാണ് 100 പേരുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യൻ ടെസ്റ്റ്-ഏകദിന-ട്വന്റിട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്ലി കഴിഞ്ഞ ആകെ നേടിയത് 2818 റൺസാണ്. ഇതിൽ 11 സെഞ്ച്വറികളും ഉൾപ്പെടും. കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവയ്ക്കുന്നത്. മികച്ച ബാറ്റിംഗ് ശരാശരിയും സ്ട്രൈക്ക് റേറ്റും കോഹ്ലി […]

Continue Reading

വീണ്ടും ഐ.പി.എൽ വാതുവെപ്പ്; ഡൽഹിയിൽ മൂന്ന് പേർ പോലീസ് പിടിയിൽ

ഐ.പി.എൽ 2018 നോട് അനുബന്ധിച്ച് വാതുവെപ്പ് നടത്തിയ മൂന്നു പേരെ ഡൽഹി പോലീസിലെ പ്രത്യേകസംഘം അറസ്റ്റുചെയ്തു. അറസ്റ്റിൽ പ്രതികളിൽ നിന്നും തെളിവുകളോടുകൂടിയ പതിനൊന്ന് മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്, ഒരു ടെലിവിഷൻ എന്നിവ പിടിച്ചെടുത്തതായി അന്വേഷണസംഘത്തിലെ ഓഫീസറായ യോദ്ബീർ സിങ് പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ വാതുവെപ്പ് ഇടപാടാണ് ഇന്ത്യയ്ക്കകത്ത് നടക്കുന്നതെന്നും കൃത്യമായ അന്വേഷണത്തിലൂടെ അവയോരോന്നും പിടിക്കപ്പെടുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി അറസ്റ്റുകളും തക്കതായ ശിക്ഷയും പലർക്കും നൽകിയിട്ടും ഇന്നും വാതുവെപ്പ് സംഘങ്ങൾ സജീവമാണെന്ന കാര്യം ഇതോടെ പുറത്തുവന്നു. […]

Continue Reading

ഇന്ത്യൻ സുവർണതാരങ്ങളുടെ മത്സരത്തിൽ സ്വർണം കരസ്ഥമാക്കി സൈന; സിന്ധുവിനും ശ്രീകാന്തിനും വെള്ളി

21-ാം കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റണിൽ സ്വർണം നേടി ഇന്ത്യയുടെ സൈന നെഹ്വാൾ. രണ്ട് ഇന്ത്യൻ താരങ്ങൾ മത്സരിച്ച മത്സരം ഏറെ ആവേശത്തോടെയാണ് രാജ്യം ഉറ്റുനോക്കിയത്. ലോക മൂന്നാം നമ്പർ താരമായ ഇന്ത്യയുടെ പി.വി.സിന്ധുവിനെയാണ് സൈന നേരിട്ടുള്ള രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 21-18 നും രണ്ടാം ഗെയിം 23-21 എന്ന സ്കോറിനുമാണ് സൈന വിജയിച്ചത്.  പുരുഷ വിഭാഗം ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ കെ.ശ്രീകാന്തിന് പരാജയം. ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് മലേഷ്യൻ താരത്തോട് ശ്രീകാന്ത് […]

Continue Reading

ഇടിക്കൂട്ടിൽ പൊരുതിനേടിയ സ്വർണമെഡൽ മക്കൾക്ക് സമർപ്പിച്ച് ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം

മേരികോമിന് ചരിത്രനേട്ടം; കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ബോക്സർ താരം 21-ാം കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങ് ഇതിഹാസം മേരികോമിന്റെ സ്വർണക്കൊയ്ത്ത്. എതിരാളിയെ ഇടിക്കൂട്ടിൽ ഇടിച്ചിട്ട് നേയി സ്വർണം വീട്ടിൽ തന്നെ കാത്തിരിയ്ക്കുന്ന തന്റെ മൂന്ന് മക്കൾക്ക് സമർപ്പിക്കുന്നതായി മത്സരശേഷം മേരികോം പറഞ്ഞു. ഇതോടെ കോമൺവെൽത്ത ഗെയിംസ് ചരിത്രത്തിൽ ബോക്സിംഗിൽ ആദ്യമായി സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഈ സൂപ്പർതാരം. 48 കിലോഗ്രാം വിഭാഗത്തിൽ അയർലണ്ടിന്റെ ക്രിസ്റ്റിന ഒഹാരയെയാണ് മേരികോം നിലംപരിശാക്കിയത്. ബോക്സിംഗിൽ അഞ്ച് തവണ ലോകചാമ്പ്യൻ […]

Continue Reading

റസ്ലിങിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ പൂജ ദണ്ഡ

ഓസ്ട്രേലിയയിൽ നടക്കുന്ന 21-ാം കോമൺവെൽത്ത് ഗെയിംസിൽ 57 കിലോഗ്രാം ഭാരമുള്ളവരുടെ റസ്ലിങിൽ വെള്ളിമെഡൽ കരസ്ഥമാക്കി ഇന്ത്യൻ റസ്ലിങ് താരം പൂജ ദണ്ഡ. ഫൈനലിൽ നൈജീരിയയുടെ ഒഡുനായോ അഡിക്വോറോയാണ് പൂജയെ തോൽപിച്ചത്. 24 കാരിയായ ഇന്ത്യൻ റസ്ലിങ് താരം മുമ്പ് 2010 ൽ നടന്ന സമ്മർ യൂത്ത് ഒളിമ്പിക്സിലും ഇന്ത്യയ്ക്കുവേണ്ടി വെള്ളിമെഡൽ നേടിയിരുന്നു. ഹരിയാന സ്വദേശിയാണ് താരം. ഇതോടെ 11 വെള്ളിമെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. ഗെയിംസിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ഇതോടെ 17 സ്വർണ്ണം സഹിതം ആകെ […]

Continue Reading

ആർജ്ജവമുണ്ടെങ്കിൽ നടപടിയെടുക്കണമെന്ന വെല്ലുവിളിയുമായി ഗൌതം ഗംഭീർ

കശ്മീരിലെയും യു.പിയിലെയും കൂട്ടബലാത്സംഗങ്ങൾ രാജ്യത്തെ ഒന്നാകെ അപമാനത്തിലാഴ്ത്തുമ്പോൾ കടുത്ത പ്രതിഷേധത്തിനാണ് രാജ്യത്തങ്ങോളമിങ്ങോളം സാക്ഷ്യംവഹിയ്ക്കുന്നത്. സ്ത്രീകളുടെയും യുവാക്കളുടെയും കടുത്ത പ്രതിഷേമാണ് രാജ്യത്തൊന്നടങ്കം അലയടിയ്ക്കുന്നത്. ബോളിവുഡിലെയും മറ്റും നിരവധി പ്രമുഖരാണ് ഈ വിഷയങ്ങളിൽ സർക്കാരിനും വർഗീയ പ്രസ്ഥാനങ്ങൾക്കുമെതിരെ വിമർശവുമായി വന്നിരിയ്ക്കുന്നത്. ഇപ്പോഴിതാ മുൻ ഇന്ത്യൻ ഓപ്പണറും ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ നായകനുമായ ഗൌതം ഗംഭീറും കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നു. ധൈര്യമുണ്ടെങ്കിൽ പ്രതികൾക്കെതിരെ കേസെടുക്കാനുള്ള ആർജ്ജവം കാണിയ്ക്കണം എന്നാണ് സർക്കാരിനെതിരെയുള്ള ഗംഭീറിന്റെ കടുത്ത വെല്ലുവിളി. ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ഇന്ത്യയുടെ […]

Continue Reading

തന്നെ ദേശവിരുദ്ധയാക്കിയ ആൾക്ക് ഇടിവെട്ട് മറുപടി നൽകി സാനിയ മിർസ

കശ്മീരിൽ 8 വയസ്സുകാരിയെ ക്ഷേത്രത്തിൽ വച്ച് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ അപലപിച്ച് ട്വിറ്ററിൽ ട്വീറ്റ് ചെയ്തതിന് തന്നെ ദേശദ്രോഹിയെന്ന് വിളിച്ച വ്യക്തിയ്ക്ക് ചുട്ട മറുപടി നൽകി ഇന്ത്യൻ ടെന്നീസ് സൂപ്പർതാരം സാനിയ മിർസ. ഇന്നലെയാണ് ന്യൂയോർക്ക് ടൈംസിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്ത് സാനിയ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “ലോകത്ത് ഇത്തരമൊരു രാഷ്ട്രമായി അറിയപ്പെടാനാണോ സത്യത്തിൽ നാം ആഗ്രഹിക്കുന്നത്? ഈ നിമിഷം നമുക്ക് ജാതി-മത-ലിംഗ-വർണ ഭേദമന്യേ ആ 8 വയസ്സുകാരി കുഞ്ഞിനോടൊപ്പം ചേരാനായില്ലെങ്കിൽ നമുക്കിനി ഒന്നിന്റെയും പക്ഷം […]

Continue Reading

2022 കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് ഉപേക്ഷിയ്ക്കരുതെന്ന് ഇന്ത്യയുടെ ഷൂട്ടിംഗ് ഇതിഹാസം

ലണ്ടനിലെ ബിർമിങ്ഹാമിൽ നടക്കുന്ന 2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിംഗ് നിർത്തിവയ്ക്കാനുള്ള നീക്കം പുനഃപരിശോധിയ്ക്കണമെന്ന് ഇന്ത്യയുടെ മുൻ ഷൂട്ടിംഗ് താരവും സ്പോർട്സ് മന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോഡ്. ഇതു കാണിച്ച് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് മാർട്ടിനും ബ്രിട്ടിഷ് എം.പി മാറ്റ് ഹാൻകോക്കിനും റാത്തോഡ് കത്തയച്ചു. അന്താരാഷ്ട്ര കായികമാമാങ്കങ്ങളിൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഷൂട്ടിംഗിനെന്ന് അദ്ദേഹം വാദിച്ചു. ഒളിമ്പിക്സിൽ 1896 മുതലും കോമൺവെൽത്ത് ഗെയിംസിൽ 1966 മുതലും ഷൂട്ടിംഗ് ഒരു പ്രധാന കായിക ഇനമായി തുടർന്നു വരുന്നുണ്ട്. […]

Continue Reading

ഒരു ഫ്ലോറിഡ പയ്യനും ടെക്സാസ് പെൺകുട്ടിയും വിജയിച്ചുവെന്ന റിപ്പോർട്ട് നിങ്ങൾ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് പി.ടി.ഉഷ

ഓസ്ട്രേലിയയിൽ നടന്നുവരുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ മികച്ച വിജയംകൊയ്യുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യൻ കായികലോകം. ഗെയിംസിൽ മൂന്നാം സ്ഥാനത്ത് മുന്നേറുകയാണ് ഇന്ത്യ. എന്നാൽ വിജയിച്ച താരങ്ങളെ കുറിച്ചുള്ള വാർത്താ റിപ്പോർട്ടിംഗിലെ അനൌചിത്യം ചൂണ്ടിക്കാണിച്ചിരിയ്ക്കുകയാണ് ഇന്ത്യുടെ വനിതാ ഒളിമ്പ്യൻ പി.ടി.ഉഷ. കോമൺവെൽത്ത് ഗെയിംസിലെ വിജയികളെ സംസ്ഥാനത്തിന്റെ പേരു തിരിച്ച് മാധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതിനെതിരെയാണ് പി.ടി.ഉഷ രംഗത്തുവന്നിരിയ്ക്കുന്നത്. “റിപ്പോർട്ടർമാർ പറയുന്നു ഹരിയാന ബോയ് ജയിച്ചു…. ഡൽഹി പെൺകുട്ടി ജയിച്ചു….. ചെന്നൈ പെൺകുട്ടി….. പഞ്ചാബി ആൺകുട്ടി… എന്നങ്ങനെ! എന്നാൽ നമുക്കിത് സംസ്ഥാനങ്ങളെ […]

Continue Reading