സ്വിസ് കടമ്പ കടക്കാനാകാതെ മഞ്ഞപ്പട; സ്വിറ്റ്സർലണ്ട്-ബ്രസീൽ മത്സം സമനില

ആറാം തവണ ഫുട്ബോൾ ലോകകിരീടം തേടി റഷ്യയിലേക്കെത്തിയ ബ്രസീലിന് തുടക്കം അത്ര നന്നായില്ല. ഇ ഗ്രൂപ്പിലെ കരുത്തരെന്ന് വിശേഷിപ്പിച്ച, ഫിഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള സ്വിറ്റ്സർലണ്ടിനെതിരായ ബ്രസീലിന്റെ ആദ്യ മത്സരം 1-1 ന് സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ ഫിലിപ്പ് കുടീന്യോ നേടിയ ഗോളിലൂടെയാണ് ബ്രസീൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ സ്വിറ്റ്സർലണ്ട് മറുപടി പറഞ്ഞു. ലോകമെങ്ങുമുള്ള ബ്രസീൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഗോളായിരുന്നു കുടീന്യോ നേടിയത്. പെനാൽറ്റി ബോക്സിന്റെ ഇടതുഭാഗത്ത് പത്തടി പുറത്തു നിന്നും കുടീന്യോ പായിച്ച ഷോട്ട് […]

Continue Reading

ജർമനിയുടെ പത്തിയടിച്ചുവീഴ്ത്തി മെക്സിക്കോ; അട്ടിമറിജയം!

ലാറ്റിനമേരിക്കൻ ശക്തികളായ മെക്സിക്കോ നിലവിലെ ലോകചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ചു. തുടർച്ചയായി ആക്രമണ-പ്രത്യാക്രമണങ്ങൾ കണ്ട മത്സരത്തിൽ ജയം കൂടെ നിന്നത് മെക്സിക്കോയുടെ കൂടെ. 35-ാം മിനിറ്റിൽ ജർമൻ പ്രതിരോധം കീറിമുറിച്ച് ഹിർവിങ് ലൊസാനോ നേടിയ തകർപ്പൻ ഗോളാണ് മെക്സിക്കോയുടെ വിധിയെഴുതിയത്. ജർമൻപട പലതവണ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മെക്സിക്കൻ പ്രതിരോധം അവസരത്തിനൊത്തുണർന്ന് അതിന് തടയിട്ടു. ജയത്തോടെ മൂന്നു പോയിന്റ് നേടി ഗ്രൂപ്പിൽ ഒന്നാമതാകാൻ മെക്സിക്കോക്ക് സാധിച്ചു. മെക്സിക്കോ ഗോളടിച്ചതിനു നാലു മിനിറ്റുകക്കു ശേഷം തന്നെ ജർമൻപട തിരിച്ചടി ഉറപ്പിച്ചതായിരുന്നു. എന്നാൽ […]

Continue Reading

കൊസ്റ്റാറിക്കയെ കീഴ്പ്പെടുത്തി സെർബിയ വരവറിയിച്ചു; ജയം 1-0 ന്

ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കൊസ്റ്റാറിക്കയും സെർബിയയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ സെർബിയക്ക് വിജയം. റഷ്യയിലെ സാമറ അരേനയിൽ നടന്ന മത്സരത്തിൽ 1-0 നാണ് സെർബിയ വിജയിച്ചത്. സെർബിയൻ ക്യാപ്റ്റൻ അലക്സാണ്ടർ കൊളറോവിന്റെ ഗോളിലാണ് യൂറോപ്യന്മാർ ഗ്രൂപ്പ് റൌണ്ടിലെ ആദ്യ മത്സരം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റിൽ കൊളറോവ് ആണ് സെർബിയക്ക് വേണ്ടി ഗോൾ നേടിയത്. ഫ്രീകിക്കിലൂടെയാണ് സെർബിയൻ താരം മനോഹരമായ ഗോൾ നേടിയത്. ഇറ്റാലിയൻ ക്ലബ്ബ് എ.എസ്.റോമയുടെ പ്രതിരോധനിരക്കാരൻകൂടിയാണ് അലക്സാണ്ടർ കൊളറോവ്. കളിയുടെ […]

Continue Reading

സലാഹിന് സർപ്രൈസൊരുക്കി ചെച്നിയൻ ആരാധകർ

രണ്ടു ദിവസം മുമ്പ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഈജിപ്ത് ഉറുഗ്വേയോട് 1-0 ന്റെ തോൽവി വഴങ്ങുമ്പോൾ ഏറ്റവും നിരാശയോടെ കാണപ്പെട്ട മുഖം പരിക്കു മൂലം കരയ്ക്കിരിക്കേണ്ടി വന്ന സൂപ്പർതാരം മുഹമ്മദ് സലാഹിന്റേതായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ സാധിക്കാത്തതിനാൽ ആദ്യ മത്സരത്തിൽ കോച്ച് സലാഹിന് വിശ്രമമനുവദിക്കുകയായിരുന്നു. മത്സരത്തിലെ തോൽവി സൃഷ്ടിച്ച നിരാശയിൽ താരം മറ്റൊരു പ്രധാന കാര്യം മറന്നുപോയിരുന്നു. എന്നാൽ ചൊവ്വാഴ്ച്ച റഷ്യയിലെ ചെച്നി റിപ്പബ്ലിക്കിലെ ഗ്രോസ്നിയിൽ പരിശീലനത്തിനെത്തിയ സലാഹിനും ഈജിപ്ത് […]

Continue Reading

ബ്രസീൽ പൂർണ്ണ ഫിറ്റല്ലെന്ന് ടൈറ്റ്; സ്വിറ്റ്സർലന്റിനെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം

സ്വിറ്റ്സർലന്റിനെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബ്രസീൽ സ്റ്റാർ സ്ട്രൈക്കർ നെയ്മർ പൂർണ ഫിറ്റല്ലെന്ന് ബ്രസീൽ കോച്ച് ടൈറ്റ്. ഫ്രഞ്ച് ലീഗിൽ പാരീസ് സെന്റ്-ജെർമന് വേണ്ടി കളിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നെയ്മറിന്റെ കാലിന് മാരക പരിക്കു പറ്റുന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മർ ബ്രസീലിനു വേണ്ടി സൌഹൃദമത്സരങ്ങളിൽ കളിച്ചിരുന്നു. ഓസ്ട്രിയക്കെതിരെ ഇരട്ടഗോൾ നേടി സൂപ്പർതാരം വരവറിയിച്ചിരുന്നു. അതേസമയം ഫിഫയുടെ ആറാം റാങ്കിലുള്ള സ്വിറ്റ്സർലന്റിനെതിരെ ഇന്ന് രാത്രിയാണ് ബ്രസീൽ ആദ്യ റൌണ്ടിൽ ഏറ്റുമുട്ടുന്നത്. നെയ്മർ നൂറ് ശതമാനം ഫിറ്റല്ലെന്നും അതിനാൽ […]

Continue Reading

പെറുവിനെതിരെ ഡെന്മാർക്കിന് 1-0 ന്റെ ജയം

മരണഗ്രൂപ്പായ സി ഗ്രൂപ്പിലെ ഡെന്മാർക്കും പെറുവും ഏറ്റുമുട്ടിയപ്പോൾ ഡെന്മാർക്കിന് 1-0 ന്റെ ജയം. യൂറോപ്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇത്. യൂസുഫ് പോൾസൺ നേടിയ ഗോളിലൂടെയാണ് ഡെന്മാർക്ക് വിജയമുറപ്പിച്ചത്. ഇരു ടീമുകളും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവച്ച മത്സരത്തിൽ പെരുവായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ കിട്ടിയ അവസരം ഗോളാക്കി മാറ്റിയ ഡെന്മാർക്കിനൊപ്പമായിരുന്നു വിജയം. പെനാൽറ്റി ബോക്സിന്റെ ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച പോൾസൺ പെറുവിന്റെ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിനകത്തേക്ക് പന്തടിച്ചുകയറ്റുകയായിരുന്നു. ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്നു പോയിന്റാണ് […]

Continue Reading

മെസ്സിയുടെ പോർവിളിയെ അതിജീവിച്ച് ഐസ്ലാൻഡ്; അർജന്റീന-ഐസ്ലാൻഡ് മത്സരം സമനിലയിൽ പിരിഞ്ഞു

സൂപ്പർതാരം ലയണൽ മെസ്സിയുടെ ക്യാപ്റ്റൻസിയിൽ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീനക്ക് ഐസ്ലാൻഡിന്റെ വക പ്രഹരം. ഇരു ടീമുകളും ഒരു ഗോൾ വീതം നേടി 1-1 എന്ന സ്കോറിൽ പിരിയുകയായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും ചെറിയ ടീമുകളിലൊന്നാണെങ്കിലും കരുതിയിരിക്കണമെന്ന് എല്ലാവരും സൂചന നൽകിയ ടീമാണ് ഐസ്ലാൻഡ്. ആ സൂചനയെ ശരിവക്കുന്നതായിരുന്ന ഐസ്ലാൻഡിന്റെ പ്രകടനം. അർജന്റീന ആക്രമണനിരക്കെതിരെ മികച്ച പ്രതിരോധം തീർക്കാൻ ഈ കുഞ്ഞു ടീമിന് കഴിഞ്ഞു. 19-ാം മിനിറ്റിൽ സെർജിയോ അഗ്വീറോയുടെ ഗോളിലൂടെ അർജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. […]

Continue Reading

ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ് കുതിപ്പ് തുടങ്ങി

ലോകകപ്പ് നേടാൻ സാധ്യത കൽപിക്കുന്ന പ്രധാനികളിൽ മുൻനിരയിലാണ് ഇത്തവണ ഫ്രാൻസ്. ഇത്തവണ മരണഗ്രൂപ്പെന്ന് അറിയപ്പെടുന്ന സി ഗ്രൂപ്പിലാണ് ഫ്രഞ്ച് പടയുടെ സ്ഥാനം. ഗ്രൂപ്പ് റൌണ്ടിലെ ആദ്യ മത്സരത്തിൽ തന്നെ ആധികാരിക വിജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ്. റഷ്യയിലെ സ്പോർട്സ് സിറ്റിയായ കസാൻ അരേന സ്റ്റേഡിയത്തിൽ നടനപ്ന മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ ഓസീസ് പ്രതിരോധത്തെ തകർത്ത്  മുന്നേറാൻ ശ്രമിച്ച ഫ്രാൻസിന്റെ ഗ്രീസ്മാനെ ഓസീസ് താരങ്ങൾ […]

Continue Reading

“റൊണാൾഡോ ദ ജീനിയസ്”; സ്പെയിൻ-പോർച്ചുഗൽ മത്സരത്തിന്റെ ഗതിമാറ്റി റൊണാൾഡോയുടെ ഹാട്രിക്

ബി ഗ്രൂപ്പിലെ യൂറോപ്യൻ കരുത്തരായ പോർച്ചുഗലും സ്പെയിനും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഗോൾമഴ കണ്ട മത്സരം 3-3 ന് സമനിലയിൽ പിരിഞ്ഞു. റയൽ മാഡ്രിഡിന്റെ സൂപ്പർതാരമായ റൊണാൾഡോയും റയൽ ക്യാപ്റ്റൻ സെർജിയോ റാമോസും നേർക്കുനേർ നടക്കുന്ന മത്സരമെന്ന നിലയിൽ നേരത്തേ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരു താരങ്ങളും ഇരു ദേശീയ ടീമുകളുടെയും ക്യാപ്റ്റനായി വന്നപ്പോൾ കയ്യടി നേടിയത് ഹാട്രിക് നേടിയ റൊണാൾഡോയാണ്. സോച്ചിയിലെ ഫിഷ്ട് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഒരു ഗ്രൂപ്പ് റൌണ്ട് മത്സരം എന്നതിലുപരി അക്ഷരാർത്ഥത്തിൽ ലോകകപ്പ് ഫൈനൽ […]

Continue Reading

ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനമത്സരത്തിൽ തന്നെ ഗോൾമഴ പെയ്യിച്ച് റഷ്യ; സൌദിയെ 5-0 ന് കെട്ടുകെട്ടിച്ചു

21-ാമത് ഫിഫ ലോകകപ്പ ഫുട്ബോളിൽ ആതിഥേയരായ റഷ്യക്ക് വിജയത്തുടക്കം. ഗോൾമഴ കണ്ട മത്സരത്തിൽ എതിരാളികളായ സൌദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ തറപറ്റിച്ചത്. ലോകകപ്പിന്റെ ആരംഭം എന്നെന്നും മനസ്സിൽ തങ്ങിനിൽക്കുന്നൊരു ആഘോഷ മുഹൂർത്തമാക്കി മാറ്റി പഴയ സോവിയറ്റ് പട. മിഡ്ഫൽഡർ ചെറിഷേവിന്റെ ഇരട്ടഗോൾ നേട്ടമാണ് റഷ്യയുടെ കരുത്തായത്. ഏഷ്യയിലെ ശക്തരായ ടീം എന്ന ഖ്യാതിയുമായി റഷ്യക്കെതിരെ ഉദ്ഘാടന മത്സരത്തിനിറങ്ങിയ സൌദിയെ നിഷ്പ്രഭമാക്കുന്ന ആക്രമണമായിരുന്നു റഷ്യയുടേത്. കളിയുടെ 12-ാം മിനിറ്റിൽ തന്നെ ഗാസിൻസ്കിയുടെ ഗോളിലൂടെ മുന്നിലെത്തിയ റഷ്യ […]

Continue Reading