കോഹ്ലിയും ധോണിയും ഉയർത്തിയ പ്രതിഫലത്തർക്കം: സത്യമെന്ത്?

ഈ വർഷാദ്യമാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല തുക ബി.സി.സി.ഐ ഉയർത്തിയത്. എന്നാൽ വിശ്രമമില്ലാതെ കളിക്കേണ്ടി വരുന്ന തങ്ങൾക്ക് ഈ തുക മതിയാകില്ലെന്നും, ബി.സി.സി.ഐയുടെ നേടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കിന് തങ്ങളും അർഹരാണെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലിയും മുൻ ക്യാപ്റ്റൻ ധോണിയും പറഞ്ഞിരുന്നു. കോടികൾ ഒഴുകുന്ന കളിയാണ് ക്രിക്കറ്റ്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷനു കീഴിൽ നടക്കുന്ന മത്സരങ്ങൾ. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഒന്നാമത്തെ കായിക ഇനം ഏതാണെന്ന് പരിശോധിച്ചാൽ, ഏതൊരു കടുത്ത ഫുട്ബോൾ ആരാധകനു […]

ISL രണ്ടാം മത്സരം: അരങ്ങേറ്റത്തിനൊരുങ്ങി ജംഷേഡ്പൂർ

ഐ.എസ്.എല്ലിലെ പുതിയ ടീമാണ് ജംഷേഡ്പൂർ ഗുവാഹട്ടി: ഐ.എസ്.എൽ 2017 സീസണിൽ തങ്ങളുടെ അരങ്ങേറ്റത്തിനൊരുങ്ങി ജംഷേഡ്പൂർ എഫ്.സി. ഇന്ന് രാത്രി 8 മണിക്ക് ഗുവാഹട്ടിയിലെ ഇന്ദിരാഗാന്ധി അറ്റ്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികൾ. മലയാളിയായ അനസ് എടത്തൊടികയാണ് ജംഷേഡ്പൂരിന്റെ ക്യാപ്റ്റൻ എന്നതിനാൽ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് കളി കാണാനിരിക്കുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹലിചരൺ നർസാരിയും ജംഷേഡ്പൂരിന്റെ സമീഗ് ദൌത്തിയുമാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന കളിക്കാർ. പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ ഈ താരങ്ങൾ […]

ISL: ആദ്യ പോരാട്ടം സമനിലയിൽ കലാശിച്ചു

കേരള ബ്ലാസ്റ്റേഴ്സും കൊൽക്കത്തയും തമ്മിലുള്ള ഐ.എസ്.എല്ലിലെ ആദ്യ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. കൊച്ചി: മുൻ വർഷത്തേക്കാൾ ഇരട്ടി ആവേശത്തോടെയാണ് ഇത്തവണത്തെ ഐ.എസ്.എല്ലിനെ ആരാധകർ വരവേറ്റത്. ആരാധകരുടെ ആവേശത്തിനും പിന്തുണയ്ക്കും പേരുകേട്ട കൊച്ചിയിൽ തങ്ങളുടെ ടീം ജയിച്ചു കയറുമെന്നു തന്നെയായിരുന്നു റെനെ മ്യൂലെൻസ്റ്റീൻ കരുതിയിരുന്നത്. ആരാധകരുടെ പിന്തുണ എത്ര തന്നെ കിട്ടിയാലും ബ്ലാസ്റ്റേഴ്സിനെ അവരുടെ തട്ടകത്തിൽ തോൽപിക്കുമെന്ന് കൊൽക്കത്തയും ഉറപ്പിച്ചിരുന്നു. എന്നാൽ, കളിയ്ക്കു മുമ്പുള്ള അവകാശവാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇരു ടീമുകളും കാണികൾക്ക് ഉജ്ജ്വലമായ ഫുട്ബോൾ വിരുന്നാണ് സമ്മാനിച്ചത്. […]

രണ്ടാംദിനത്തിലും രക്ഷയില്ലാതെ ഇന്ത്യ

ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ രണ്ടാംദിനവും രക്ഷയില്ലാതെ ഇന്ത്യ. കളിമുടക്കി മഴ. ആദ്യ ദിനത്തിൽ ലങ്കയുടെ യുവ പേസർ സുരങ്ക ലക്മൽ തുടങ്ങിവെച്ച ആക്രമണത്തിൽ പേരുകേട്ട ഇന്ത്യൻ ബാറ്റ്സ്മാന്മാർ പരുങ്ങുന്ന കാഴ്ച്ചയാണ് രണ്ടാം ദിനവും കാണാനായത്. സിംഹഭാഗവും മഴ തടസ്സപ്പെടുത്തിയ കളിയിൽ 32.5 ഓവറിൽ 5ന് 74 എന്ന നിലയിലാണ് ഇന്ത്യ ഇപ്പോൾ. 102 പന്തിൽ 9 ബൌണ്ടറികളുടെ സഹായത്തോടെ 47 റൺസെടുത്ത ചേതേശ്വർ പൂജാരയും, 22 പന്തിൽ 6 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ […]