ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഓഫർ തട്ടിത്തെറിപ്പിച്ച് മുത്തയ്യ മുരളീധരൻ

ലങ്കൻ ടീമിന്റെ കൺസൾട്ടന്റാകാനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഓഫർ നിരസിച്ച് ബൌളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ലങ്കൻ ക്രിക്കറ്റ് ബോർഡിനോടുള്ള പ്രതിഷേധസൂചകമായാണ് മുരളീധരൻ ഈ ഓഫർ നിരസിച്ചത്. കഴിഞ്ഞ ദിവസം ബോർഡിന്റെ നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മുൻ ലങ്കൻ താരം മഹേല ജയവർധനെ ടീമിന്റെ കൺസൾട്ടന്റ് പദവി ഒഴിഞ്ഞിരുന്നു. 133 ടെസ്റ്റുകളിൽ ലങ്കൻ കുപ്പായത്തിൽ കളിച്ച മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടിയ ഒരേയൊരു താരമാണ്. “ബോർഡിന്റെ ഈ തീരുമാനം ഒട്ടും ആത്മാർത്ഥതയില്ലാത്തതായിട്ടാണ് ഞാൻ മനസിലാക്കുന്നത്. ലങ്കൻ […]

Continue Reading

ഫാദേഴ്സ് ഡേയിൽ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സച്ചിൻ ടെണ്ടുൽക്കർ

പിതൃദിനത്തിൽ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രശസ്ത മറാത്തി കവിയും നോവലിസ്റ്റുമായിരുന്നു സച്ചിന്റെ പിതാവ് രമേശ് ടെണ്ടുൽക്കർ. ചെറുപ്പം മുതൽ സച്ചിന്റെ കാഴ്ച്ചപ്പാട് രൂപപ്പെടുത്തുന്നതിലും പെരുമാറുന്നതിലും തന്റെ പിതാവ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇതിഹാസതാരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 1960 കളിൽ മുംബൈയിലെ കീർത്തി കോളേജിലെ പ്രൊഫസറായിരുന്നു രമേശ് ടെണ്ടുൽക്കർ. ഒരുകാലത്ത് അദ്ദേഹം മറാത്തി സാഹിത്യരംഗത്ത് നിറസാന്നിധ്യമായിരുന്നു. മകൻ സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയുടെ അഭിമാന താരമായ കാലത്തു തന്നെയാണ് ശേഷം 1999 […]

Continue Reading

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് അമ്പാട്ടി റായ്ഡു പുറത്ത്; നീണ്ട ഇടവേളക്കു ശേഷം റൈന ഏകദിന ടീമിൽ

അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്റ്റാർ ബാറ്റ്സ്മാൻ അമ്പാട്ടി റായ്ഡു പുറത്ത്. റായ്ഡുവിന് പകരം സീനിയർ താരം റൈന ടീമിൽ ഇടംനേടി. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതാണ് ഐ.പി.എല്ലിലെ മികച്ച റൺവേട്ടക്കാരനായ റായ്ഡുവിനെ പുറത്താക്കാൻ കാരണം. അതേസമയം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് റൈന ടീമിൽ ഇടംനേടുന്നത്. 2015 ൽ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് റൈന അവസാനമായി ഏകദിന മത്സരം കളിച്ചത്. ഇന്ത്യക്കായി 223 ഏകദിന മത്സരങ്ങളിൽ കളിച്ച റൈന 5,568 റൺസ് […]

Continue Reading

ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 38 റൺസിന് ജയം; ജേസൺ റോയിക്ക് സെഞ്ച്വറി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിലും ഇംഗ്ലണ്ടിന് ജയം. വെയിൽസിൽ നടന്ന മത്സരത്തിൽ 38 റൺസിനാണ് ആതിഥേയർ ജയിച്ചത്. ഓപ്പണർ ജേസൺ റോയിയുടെ (120) സെഞ്ച്വറി മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് പടുത്തുയർത്താൻ ഇംഗ്ലണ്ടിനു സാധിച്ചു. ഷോൺ മാർഷിന്റെ (131) ഉജ്ജ്വല സെഞ്ച്വറിയിലൂടെ മറുപടി പറയാനിറങ്ങിയ ഓസീസിന് 38 റൺസകലെ അടിയറവു പറയേണ്ടി വന്നു. സ്കോർ: ഇംഗ്ലണ്ട് 8 ന് 342; ഓസ്ട്രേലിയ 304 ന് ഓളൌട്ട്. ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർമാരായ ബെയർസ്റ്റോവും (42) ജേസൺ […]

Continue Reading

അഫ്ഗാനിസ്ഥാനെതിരെ ഇന്നിങ്സിനും 262 റൺസിന്റെയും വിജയം; മൂന്നാം ദിനം രണ്ട് ഇന്നിങ്സിലും പുറത്തായി സന്ദർശകർ

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നു വരുന്ന ഏകടെസ്റ്റിൽ ഇന്ത്യ ജയിച്ചു. മൂന്നാം ദിനം തന്നെ അഫ്ഗാന്റെ രണ്ടാം ഇന്നിങ്സും പെട്ടെന്ന് അവസാനിച്ചപ്പോൾ ഇന്നിങ്സിനും 262 റൺസിനുമാണ് ആതിഥേയർ വിജയിച്ചത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് മത്സരവിജയമാണ് അരങ്ങേറ്റക്കാർക്കെതിരെ നേടിയത്. താൽക്കാലിക ക്യാപ്റ്റൻ അജിങ്ക്യ രഹാനെക്കു കീഴിലെ ആദ്യ ടെസ്റ്റ് വിജയമാണിത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 474 റൺസെടുത്തിരുന്നു. ആദ്യ ദിനം ലഞ്ചിന് മുമ്പേ തന്നെ സെഞ്ച്വറി നേടി റെക്കോർഡിട്ട ശിഖർ ധവാനും […]

Continue Reading

ഇന്ത്യാക്കാരോട് കളിക്കാൻ ആഹ്വാനം ചെയ്ത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി

ഈയിടെ നടന്ന ഒരു പഠനത്തിൽ കഴിഞ്ഞ ഒരു വർഷക്കാലത്തിനിടക്ക് ഇന്ത്യയിലെ മൂന്നിൽ രണ്ടു പേരും കായികമായി അധ്വാനിക്കാത്തവരാണ് എന്നാണ് പറയുന്നത്. ലോകപ്രശസ്ത സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ ‘പ്യൂമ’യുടെ പഠനവിഭാഗത്തിന്റെ ഗവേഷണത്തിലാണ് ഇത്തരത്തിലൊരു ഫലം പുറത്തുവന്നത്. ശാരീരികാധ്വാനം ഇന്ത്യാക്കാരുടെ മാനസികാരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്ന് നേരത്തെ പഠനങ്ങൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു മികച്ച അത്ലറ്റ് കൂടിയായ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി മുഴുവൻ ഇന്ത്യാക്കാരോടും പുറത്തിറങ്ങി ഏതെങ്കിലും കായിക ഇനങ്ങളിൽ കളിക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇത് ശാരീരികമായ […]

Continue Reading

ശിഖർ ധവാനും മുരളിവിജയ്ക്കും സെഞ്ച്വറി; അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽ ഇന്ത്യ ഭദ്രമായ നിലയിൽ

ഓപ്പണർമാരായ ശിഖർ ധവാനും (107) മുരളി വിജയും (105) സെഞ്ച്വറി നേടിയപ്പോൾ അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് മേൽക്കൈ. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 347 റൺസെന്ന ശക്തമായ നിലയിലാണ്. മഴമൂലം കളി കുറച്ചു സമയം തടസ്സപ്പെട്ടതിനാൽ 78 ഓവർ മാത്രമേ എറിയാനായുള്ളൂ. ആദ്യ ദിനത്തിൽ ലഞ്ചിനു മുമ്പു തന്നെ സെഞ്ച്വറി നേടി റെക്കോർഡിട്ട ശിഖർ ധവാൻ ഉച്ചഭക്ഷണത്തിനു ശേഷം ഉടനെ പുറത്തായി. 96 പന്തിൽ 107 റൺസെടുത്ത ധവാൻ […]

Continue Reading

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടെസ്റ്റ്; ആദ്യ ദിനം ലഞ്ചിനു മുമ്പേ തന്നെ സെഞ്ച്വറി നേടി ശിഖർ ധവാൻ

അഫ്ഗാനിസ്ഥാനെതിരായ ഒരു ടെസ്റ്റ് മത്സരമടങ്ങിയ പരമ്പരയിൽ ഇന്ത്യക്ക് മികച്ച തുടക്കം. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലഞ്ചിനു പിരിയുമ്പോൾ ഇന്ത്യ 27 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 158 റൺസ് നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി ശിഖർ ധവാൻ സെഞ്ച്വറി നേടി. 87 പന്തിൽ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെ റെക്കോർഡ് നേട്ടത്തോടെയാണ് ഇന്ത്യ ഉച്ചയൂണിന് പിരിഞ്ഞത്. 47 പന്തിൽ തന്നെ ധവാൻ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയിരുന്നു. ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം […]

Continue Reading

ന്യൂസിലാന്റ് കൌമാരതാര താരത്തിന് ഇരട്ടസെഞ്ച്വറി; പിറന്നത് ഒരുപിടി റെക്കോർഡുകൾ; റൺമല കയറി കിവീസ്

അയർലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇരട്ടസെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ന്യൂസിലാന്റ് വനിതാ താരം എ.സി കെർ. ഓപ്പണറായി ഇറങ്ങിയ ഈ കൌമാരതാരം പുറത്താകാതെ 232 റൺസ് നേടിയതോടെ ഏകദിന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുമാണ് പിറന്നത്. താരത്തിന്റെ ഇന്നിങ്സ് മികവിൽ 3 വിക്കറ്റിന് 440 റൺസാണ് കിവീസ് നേടിയത്. മൂന്നാമതായിറങ്ങിയ കാസ്പെറെകും (113) സെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ അയർലണ്ട് വെറും 135 ന് പുറത്തായതോടെ 305 റൺസിന്റെ കൂറ്റൻ […]

Continue Reading

സ്കോട്ട് ലാൻഡിനെിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ പാകിസ്ഥാന് 84 റൺസ് ജയം, പരമ്പര

സ്കോട്ട് ലാൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ 84 റൺസിന് വിജയിച്ച പാകിസ്ഥാന് പരമ്പരനേട്ടം. ആദ്യ മത്സരം പാകിസ്ഥാൻ 48 റൺസിന് ജയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. പിന്തുടർന്ന സ്കോട്ട് ലാൻഡ് 14.2 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുക്കാന മാത്രമേ സാധിച്ചുള്ളൂ. നാല് റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഉസ്മാൻ ഖാനാണ് മാൻ ഓഫ് ദി മാച്ച്. പാകിസ്ഥാനു വേണ്ടി ഷോയ്ബ് മാലിക് 22 […]

Continue Reading