സ്വിസ് കടമ്പ കടക്കാനാകാതെ മഞ്ഞപ്പട; സ്വിറ്റ്സർലണ്ട്-ബ്രസീൽ മത്സം സമനില

ആറാം തവണ ഫുട്ബോൾ ലോകകിരീടം തേടി റഷ്യയിലേക്കെത്തിയ ബ്രസീലിന് തുടക്കം അത്ര നന്നായില്ല. ഇ ഗ്രൂപ്പിലെ കരുത്തരെന്ന് വിശേഷിപ്പിച്ച, ഫിഫ റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള സ്വിറ്റ്സർലണ്ടിനെതിരായ ബ്രസീലിന്റെ ആദ്യ മത്സരം 1-1 ന് സമനിലയിൽ കലാശിച്ചു. ആദ്യ പകുതിയിൽ ഫിലിപ്പ് കുടീന്യോ നേടിയ ഗോളിലൂടെയാണ് ബ്രസീൽ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ സ്വിറ്റ്സർലണ്ട് മറുപടി പറഞ്ഞു. ലോകമെങ്ങുമുള്ള ബ്രസീൽ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഗോളായിരുന്നു കുടീന്യോ നേടിയത്. പെനാൽറ്റി ബോക്സിന്റെ ഇടതുഭാഗത്ത് പത്തടി പുറത്തു നിന്നും കുടീന്യോ പായിച്ച ഷോട്ട് […]

Continue Reading

ജർമനിയുടെ പത്തിയടിച്ചുവീഴ്ത്തി മെക്സിക്കോ; അട്ടിമറിജയം!

ലാറ്റിനമേരിക്കൻ ശക്തികളായ മെക്സിക്കോ നിലവിലെ ലോകചാമ്പ്യന്മാരായ ജർമനിയെ അട്ടിമറിച്ചു. തുടർച്ചയായി ആക്രമണ-പ്രത്യാക്രമണങ്ങൾ കണ്ട മത്സരത്തിൽ ജയം കൂടെ നിന്നത് മെക്സിക്കോയുടെ കൂടെ. 35-ാം മിനിറ്റിൽ ജർമൻ പ്രതിരോധം കീറിമുറിച്ച് ഹിർവിങ് ലൊസാനോ നേടിയ തകർപ്പൻ ഗോളാണ് മെക്സിക്കോയുടെ വിധിയെഴുതിയത്. ജർമൻപട പലതവണ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും മെക്സിക്കൻ പ്രതിരോധം അവസരത്തിനൊത്തുണർന്ന് അതിന് തടയിട്ടു. ജയത്തോടെ മൂന്നു പോയിന്റ് നേടി ഗ്രൂപ്പിൽ ഒന്നാമതാകാൻ മെക്സിക്കോക്ക് സാധിച്ചു. മെക്സിക്കോ ഗോളടിച്ചതിനു നാലു മിനിറ്റുകക്കു ശേഷം തന്നെ ജർമൻപട തിരിച്ചടി ഉറപ്പിച്ചതായിരുന്നു. എന്നാൽ […]

Continue Reading

കൊസ്റ്റാറിക്കയെ കീഴ്പ്പെടുത്തി സെർബിയ വരവറിയിച്ചു; ജയം 1-0 ന്

ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കൊസ്റ്റാറിക്കയും സെർബിയയും പരസ്പരം ഏറ്റുമുട്ടിയപ്പോൾ സെർബിയക്ക് വിജയം. റഷ്യയിലെ സാമറ അരേനയിൽ നടന്ന മത്സരത്തിൽ 1-0 നാണ് സെർബിയ വിജയിച്ചത്. സെർബിയൻ ക്യാപ്റ്റൻ അലക്സാണ്ടർ കൊളറോവിന്റെ ഗോളിലാണ് യൂറോപ്യന്മാർ ഗ്രൂപ്പ് റൌണ്ടിലെ ആദ്യ മത്സരം സ്വന്തമാക്കിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റിൽ കൊളറോവ് ആണ് സെർബിയക്ക് വേണ്ടി ഗോൾ നേടിയത്. ഫ്രീകിക്കിലൂടെയാണ് സെർബിയൻ താരം മനോഹരമായ ഗോൾ നേടിയത്. ഇറ്റാലിയൻ ക്ലബ്ബ് എ.എസ്.റോമയുടെ പ്രതിരോധനിരക്കാരൻകൂടിയാണ് അലക്സാണ്ടർ കൊളറോവ്. കളിയുടെ […]

Continue Reading

ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഓഫർ തട്ടിത്തെറിപ്പിച്ച് മുത്തയ്യ മുരളീധരൻ

ലങ്കൻ ടീമിന്റെ കൺസൾട്ടന്റാകാനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഓഫർ നിരസിച്ച് ബൌളിംഗ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ലങ്കൻ ക്രിക്കറ്റ് ബോർഡിനോടുള്ള പ്രതിഷേധസൂചകമായാണ് മുരളീധരൻ ഈ ഓഫർ നിരസിച്ചത്. കഴിഞ്ഞ ദിവസം ബോർഡിന്റെ നിരുത്തരവാദിത്വത്തിൽ പ്രതിഷേധിച്ച് മുൻ ലങ്കൻ താരം മഹേല ജയവർധനെ ടീമിന്റെ കൺസൾട്ടന്റ് പദവി ഒഴിഞ്ഞിരുന്നു. 133 ടെസ്റ്റുകളിൽ ലങ്കൻ കുപ്പായത്തിൽ കളിച്ച മുരളീധരൻ ടെസ്റ്റ് ക്രിക്കറ്റിൽ 800 വിക്കറ്റുകൾ നേടിയ ഒരേയൊരു താരമാണ്. “ബോർഡിന്റെ ഈ തീരുമാനം ഒട്ടും ആത്മാർത്ഥതയില്ലാത്തതായിട്ടാണ് ഞാൻ മനസിലാക്കുന്നത്. ലങ്കൻ […]

Continue Reading

സലാഹിന് സർപ്രൈസൊരുക്കി ചെച്നിയൻ ആരാധകർ

രണ്ടു ദിവസം മുമ്പ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയ ഈജിപ്ത് ഉറുഗ്വേയോട് 1-0 ന്റെ തോൽവി വഴങ്ങുമ്പോൾ ഏറ്റവും നിരാശയോടെ കാണപ്പെട്ട മുഖം പരിക്കു മൂലം കരയ്ക്കിരിക്കേണ്ടി വന്ന സൂപ്പർതാരം മുഹമ്മദ് സലാഹിന്റേതായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിലേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ സാധിക്കാത്തതിനാൽ ആദ്യ മത്സരത്തിൽ കോച്ച് സലാഹിന് വിശ്രമമനുവദിക്കുകയായിരുന്നു. മത്സരത്തിലെ തോൽവി സൃഷ്ടിച്ച നിരാശയിൽ താരം മറ്റൊരു പ്രധാന കാര്യം മറന്നുപോയിരുന്നു. എന്നാൽ ചൊവ്വാഴ്ച്ച റഷ്യയിലെ ചെച്നി റിപ്പബ്ലിക്കിലെ ഗ്രോസ്നിയിൽ പരിശീലനത്തിനെത്തിയ സലാഹിനും ഈജിപ്ത് […]

Continue Reading

ഫാദേഴ്സ് ഡേയിൽ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് സച്ചിൻ ടെണ്ടുൽക്കർ

പിതൃദിനത്തിൽ അച്ഛനും അമ്മക്കും ഒപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രശസ്ത മറാത്തി കവിയും നോവലിസ്റ്റുമായിരുന്നു സച്ചിന്റെ പിതാവ് രമേശ് ടെണ്ടുൽക്കർ. ചെറുപ്പം മുതൽ സച്ചിന്റെ കാഴ്ച്ചപ്പാട് രൂപപ്പെടുത്തുന്നതിലും പെരുമാറുന്നതിലും തന്റെ പിതാവ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഇതിഹാസതാരം മുമ്പ് വെളിപ്പെടുത്തിയിരുന്നു. 1960 കളിൽ മുംബൈയിലെ കീർത്തി കോളേജിലെ പ്രൊഫസറായിരുന്നു രമേശ് ടെണ്ടുൽക്കർ. ഒരുകാലത്ത് അദ്ദേഹം മറാത്തി സാഹിത്യരംഗത്ത് നിറസാന്നിധ്യമായിരുന്നു. മകൻ സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയുടെ അഭിമാന താരമായ കാലത്തു തന്നെയാണ് ശേഷം 1999 […]

Continue Reading

ബ്രസീൽ പൂർണ്ണ ഫിറ്റല്ലെന്ന് ടൈറ്റ്; സ്വിറ്റ്സർലന്റിനെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം

സ്വിറ്റ്സർലന്റിനെതിരായ മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ബ്രസീൽ സ്റ്റാർ സ്ട്രൈക്കർ നെയ്മർ പൂർണ ഫിറ്റല്ലെന്ന് ബ്രസീൽ കോച്ച് ടൈറ്റ്. ഫ്രഞ്ച് ലീഗിൽ പാരീസ് സെന്റ്-ജെർമന് വേണ്ടി കളിക്കുന്നതിനിടയിലാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നെയ്മറിന്റെ കാലിന് മാരക പരിക്കു പറ്റുന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നെയ്മർ ബ്രസീലിനു വേണ്ടി സൌഹൃദമത്സരങ്ങളിൽ കളിച്ചിരുന്നു. ഓസ്ട്രിയക്കെതിരെ ഇരട്ടഗോൾ നേടി സൂപ്പർതാരം വരവറിയിച്ചിരുന്നു. അതേസമയം ഫിഫയുടെ ആറാം റാങ്കിലുള്ള സ്വിറ്റ്സർലന്റിനെതിരെ ഇന്ന് രാത്രിയാണ് ബ്രസീൽ ആദ്യ റൌണ്ടിൽ ഏറ്റുമുട്ടുന്നത്. നെയ്മർ നൂറ് ശതമാനം ഫിറ്റല്ലെന്നും അതിനാൽ […]

Continue Reading

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് അമ്പാട്ടി റായ്ഡു പുറത്ത്; നീണ്ട ഇടവേളക്കു ശേഷം റൈന ഏകദിന ടീമിൽ

അടുത്ത മാസം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സ്റ്റാർ ബാറ്റ്സ്മാൻ അമ്പാട്ടി റായ്ഡു പുറത്ത്. റായ്ഡുവിന് പകരം സീനിയർ താരം റൈന ടീമിൽ ഇടംനേടി. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടതാണ് ഐ.പി.എല്ലിലെ മികച്ച റൺവേട്ടക്കാരനായ റായ്ഡുവിനെ പുറത്താക്കാൻ കാരണം. അതേസമയം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് റൈന ടീമിൽ ഇടംനേടുന്നത്. 2015 ൽ ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് റൈന അവസാനമായി ഏകദിന മത്സരം കളിച്ചത്. ഇന്ത്യക്കായി 223 ഏകദിന മത്സരങ്ങളിൽ കളിച്ച റൈന 5,568 റൺസ് […]

Continue Reading

ഓസീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 38 റൺസിന് ജയം; ജേസൺ റോയിക്ക് സെഞ്ച്വറി

ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റിലും ഇംഗ്ലണ്ടിന് ജയം. വെയിൽസിൽ നടന്ന മത്സരത്തിൽ 38 റൺസിനാണ് ആതിഥേയർ ജയിച്ചത്. ഓപ്പണർ ജേസൺ റോയിയുടെ (120) സെഞ്ച്വറി മികവിൽ 8 വിക്കറ്റ് നഷ്ടത്തിൽ 342 റൺസ് പടുത്തുയർത്താൻ ഇംഗ്ലണ്ടിനു സാധിച്ചു. ഷോൺ മാർഷിന്റെ (131) ഉജ്ജ്വല സെഞ്ച്വറിയിലൂടെ മറുപടി പറയാനിറങ്ങിയ ഓസീസിന് 38 റൺസകലെ അടിയറവു പറയേണ്ടി വന്നു. സ്കോർ: ഇംഗ്ലണ്ട് 8 ന് 342; ഓസ്ട്രേലിയ 304 ന് ഓളൌട്ട്. ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണർമാരായ ബെയർസ്റ്റോവും (42) ജേസൺ […]

Continue Reading

പെറുവിനെതിരെ ഡെന്മാർക്കിന് 1-0 ന്റെ ജയം

മരണഗ്രൂപ്പായ സി ഗ്രൂപ്പിലെ ഡെന്മാർക്കും പെറുവും ഏറ്റുമുട്ടിയപ്പോൾ ഡെന്മാർക്കിന് 1-0 ന്റെ ജയം. യൂറോപ്യൻ ടീമിന് വലിയ ആത്മവിശ്വാസം നൽകുന്ന ജയമാണ് ഇത്. യൂസുഫ് പോൾസൺ നേടിയ ഗോളിലൂടെയാണ് ഡെന്മാർക്ക് വിജയമുറപ്പിച്ചത്. ഇരു ടീമുകളും ഒരുപോലെ മികച്ച പ്രകടനം കാഴ്ച്ചവച്ച മത്സരത്തിൽ പെരുവായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ കിട്ടിയ അവസരം ഗോളാക്കി മാറ്റിയ ഡെന്മാർക്കിനൊപ്പമായിരുന്നു വിജയം. പെനാൽറ്റി ബോക്സിന്റെ ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച പോൾസൺ പെറുവിന്റെ ഗോളിയെ കബളിപ്പിച്ച് പോസ്റ്റിനകത്തേക്ക് പന്തടിച്ചുകയറ്റുകയായിരുന്നു. ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്നു പോയിന്റാണ് […]

Continue Reading