ഇന്ത്യൻ ടീമിൽ ബൌളർമാരുടെ ചാകരയെന്ന് ഇന്ത്യൻ കോച്ച് രവിശാസ്ത്രി

സമീപകാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മികച്ച പേസ് ബൌളർമാരുടെ വലിയനിര തന്നെയുണ്ട്. ലോകത്തെ ഏതു ബാറ്റിംഗ് നിരയെയും മുൾമുനയിൽ നിർത്താനും വിജയങ്ങൾ കൊയ്യാനും ഈ ബൌളർമാർ വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. ഇന്ത്യൻ പേസ് ബൌളിംഗ് ഡിപ്പാർട്ട്മെന്റിനെ കുറിച്ച് ഇന്ത്യൻ ടീം കോച്ച് രവിശാസ്ത്രി മനസ്സുതുറക്കുന്നു. ഇന്ത്യൻ പേസ് ഡിപ്പാർട്ട്മെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളാണ് നിലവിൽ ടീമിലുള്ളത് എന്ന് കോച്ച് ശാസ്ത്രി പറഞ്ഞു. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് […]

Continue Reading

കോച്ച് രവിശാസ്ത്രിയാണ് തങ്ങളുടെ കരുത്തെന്ന് രോഹിത് ശർമ

കമന്റേറ്ററായും ഐ.പി.എൽ കമ്മീഷണറായും തന്റെ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റിയ വ്യക്തിയാണ് രവി ശാസ്ത്രി. ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായും മികച്ച ഗ്രാഫാണ് ശാസ്ത്രിയുടേത്. ഇന്ത്യൻ ടീമിന്റെ മികച്ച വിജയങ്ങൾക്കു പിന്നിൽ ശാസ്ത്രിയുടെ പരിശീലനമികവും ശക്തമായുണ്ട്. ഇപ്പോഴിതാ കോച്ച് രവി ശാസ്ത്രിയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ബാറ്റ്സ്മാനും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനുമായ രോഹിത് ശർമ. മുംബൈ ഇന്ത്യൻസിന്റെ കഴിഞ്ഞ മത്സരശേഷമാണ് രോഹിത് ശാസ്ത്രിയെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. രവിശാസ്ത്രിയെ പോലുള്ളൊരു കോച്ച് നൽകുന്ന സ്വാതന്ത്ര്യവും […]

Continue Reading

25 ബില്യൺ ഡോളറിന്റെ വമ്പൻ പദ്ധതിയുമായി ഫിഫ

2500 കോടി ഡോളറിന്റെ വമ്പൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ലോക ഫുട്ബോൾ ഫെഡറേഷനായ ഫിഫ. ഫുട്ബോളിന്റെ നിലവിലുള്ള പ്രശസ്തി വളരെ വലുതാണ്. എന്നാൽ അതിനുതകുന്ന തരത്തിലുള്ള ലോകത്തെ മുഴുവൻ ആരാധകർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ടൂർണമെന്റുകൾ നിലവിലില്ല എന്നാണ് ഫിഫ പറയുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് വമ്പൻ ടൂർണമെന്റുകൾ കൊണ്ടുവരാനുള്ള ഫിഫയുടെ നീക്കം. ഫിഫ അവതരിപ്പിക്കുന്ന പുതിയ രണ്ട് ടൂർണമെന്റുകളിൽ നിന്ന് 25 ബില്യൺ ഡോളറാണ് വരുമാനമായി പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരും കോടി ഇന്ത്യൻ രൂപയോളം വരും. […]

Continue Reading

ഫുട്ബോൾ ആവേശം വാനോളം; ‘നാഷൻസ് ലീഗ്’ എന്ന പേരിൽ പുതിയ ടൂർണമെന്റുമായി ഫിഫ!

2500 കോടി ഡോളറിന്റെ വമ്പൻ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ലോക ഫുട്ബോൾ ഫെഡറേഷനായ ഫിഫ. ഫുട്ബോളിന്റെ നിലവിലുള്ള പ്രശസ്തി വളരെ വലുതാണ്. എന്നാൽ അതിനുതകുന്ന തരത്തിലുള്ള ലോകത്തെ മുഴുവൻ ആരാധകർക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള ടൂർണമെന്റുകളുമായി എത്തിയിരിക്കുകയാണ് ഫിഫ. കോടികൾ ഒഴുകുന്ന രണ്ട് പ്രധാന ടൂർണമെന്റുകളാണ് ഫിഫ അവതരിപ്പിക്കുന്നത്. രണ്ട് ടൂർണമെന്റുകളിൽ നിന്നായി 25 ബില്യൺ ഡോളറാണ് വരുമാനമാനം പ്രതീക്ഷിക്കുന്നത്. ഇത് ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരും കോടി ഇന്ത്യൻ രൂപയോളം വരും. ക്ലബ് ലോകകപ്പിന്റെ വിപുലീകരണവും പുതിയൊരു ടൂർണമെന്റായ ‘നാഷൻസ് […]

Continue Reading

ആരാധകരോട് റോമയെ ബഹുമാനിക്കാൻ പഠിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലിവർപൂൾ കോച്ച്

ചാമ്യൻസ് ലീഗിൽ വമ്പന്മാരുടെ സെമിഫൈനൽ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ഇതിനിടെ ടീമുകളുടെ ആരാധകരും കടുത്ത മത്സരത്തിലാണ്. സ്വന്തം ടീമിനെ തങ്ങളുടെ ആവേശപ്രകടനംകൊണ്ട് രക്ഷിച്ചെടുക്കാനാകുമെന്ന വിചാരത്തിലാണ് ആരാധകരും. പലപ്പോഴും ഈ ആവേശം നിയന്ത്രണം വിടാറുണ്ട്. എതിർ കളിക്കാരെ കായികമായി ആക്രമിക്കുന്നതിലേക്കു വരെ ആവേശമെത്താറുണ്ട്. കളി നടക്കുന്നതിനിടെ ഗ്രൌണ്ടിലേക്ക് പ്രകോപനപരമായി സാധനങ്ങൾ വലിച്ചെറിയുന്നത് ഫുട്ബോൾ ലോകത്തെ പതിവു കാഴ്ച്ചയാണ്. എന്നാലിപ്പോഴിതാ ആരാധകർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ലിവർപൂൾ കോച്ച് ജർഗൻ ക്ലോപ്പ്. ഇന്ന് രാത്രി നടക്കുന്ന ലിവർപൂൾ-റോമ മത്സരത്തിനു മുന്നോടിയായാണ് […]

Continue Reading

ഞങ്ങൾ ഉടൻ രക്ഷിതാക്കളാകുമെന്ന് ഇന്ത്യൻ ടെന്നീസ് സുന്ദരി

അതിരുകളെയും വൈരങ്ങളെയും അവഗണിച്ച് പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് ഇന്ത്യൻ ടെന്നീസ് സുന്ദരി സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയ്ബ് മാലികും. ഇപ്പോഴിതാ വിവാഹം കഴിച്ച് രണ്ട് വർഷം പിന്നിടുമ്പോൾ താൻ ഗർഭിണിയാണെന്ന് സാനിയ തന്നെ തുറന്നു പറഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴിയാണ് സാനിയ ഈ വിവരം പുറത്തുവിട്ടത്. തന്റെ കുഞ്ഞിന് മിർസ മാലിക് എന്ന പേരാണ് നൽകുകയെന്ന് അവർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സാനിയ മിർസ, ഷോയ്ബ് മാലിക് എന്നീ പേരുകൾക്കിടയിൽ തങ്ങളുടെ […]

Continue Reading

ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനിയ്ക്കുന്ന വ്യക്തികളുടെ പട്ടികയിൽ ഇടംനേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും

ലോകത്ത് ജനങ്ങളിൽ വളരെ വലിയ സ്വാധീനം ചെലുത്താൻ ശേഷിയുള്ള 100 പേരുടെ പട്ടികയിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും. വിശ്വോത്തര മാഗസിനായ ടൈംസ് മാഗസിനാണ് 100 പേരുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യൻ ടെസ്റ്റ്-ഏകദിന-ട്വന്റിട്വന്റി ടീമുകളുടെ ക്യാപ്റ്റനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കോഹ്ലി കഴിഞ്ഞ ആകെ നേടിയത് 2818 റൺസാണ്. ഇതിൽ 11 സെഞ്ച്വറികളും ഉൾപ്പെടും. കഴിഞ്ഞ കുറച്ചു കാലങ്ങളായി ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവയ്ക്കുന്നത്. മികച്ച ബാറ്റിംഗ് ശരാശരിയും സ്ട്രൈക്ക് റേറ്റും കോഹ്ലി […]

Continue Reading

വേദി മാറിയെങ്കിലും ഭാവം മാറാതെ സൂപ്പർകിങ്സ്; വാട്സന്റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ ഉജ്വലജയം

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ ചെന്നൈയിൽ നിന്നും പൂനെയിലേക്ക് സ്വന്തം വേദി മാറ്റിയെങ്കിലും ഭാവവ്യത്യാസങ്ങളില്ലാതെ സൂപ്പർകിങ്സ്. ഈ സീസണിലെ ഏറ്റവും അനായാസമായ വിജയമായിരുന്നു ചെന്നൈയുടേത്. ഓസീസ് ഓൾറൌണ്ടർ ഷെയ്ൻ വാട്സന്റെ തകർപ്പൻ സെഞ്ച്വറിയാണ് ചെന്നൈയെ 5 വിക്കറ്റിന് 204 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. 57 പന്തിൽ 106 റൺസെടുത്ത വാട്സൺ കളംനിറഞ്ഞു കളിച്ചു. ആറ് തകർപ്പൻ സിക്സറുകളും ഒൻപത് ഫോറുകളും ഇന്നിങ്സിന് കരുത്തായി. സ്കോർ എട്ടിൽ നിൽക്കെ ആദ്യ ഓവറിൽ തന്നെ വാട്സന്റെ ക്യാച്ച് രാജസ്ഥാൻ […]

Continue Reading

മൂന്നു പോയിന്റകലെ സ്പാനിഷ് ലീഗ് കിരീടം; എൽ-ക്ലാസിക്കോ പോരാട്ടത്തിനു മുമ്പ് ബാഴ്സലോണ കിരീടം നേടുമെന്ന് ആരാധകർ

സ്പാനിഷ് ലാ ലീഗ അവസാന റൌണ്ടുകളിലെത്തി നിൽക്കുമ്പോൾ കിരീടധാരണത്തിന് വെറും മൂന്നു പോയിന്റ് മാത്രം പിറകിലാണ് ഇനിയെസ്റ്റ നയിയ്ക്കുന്ന ബാഴ്സലോണ. പ്രിയ ടീമിന്റെ കിരീടനേട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവനുള്ള ബാഴ്സ ആരാധകർ. ബാഴ്സലോണയുടെ അടുത്ത മത്സരം ലീഗിൽ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡുമായാണ്. ഈ മത്സരം ജയിച്ചാൽ ബാഴ്സയ്ക്ക് കിരീടമുറപ്പിക്കാം. ഇനി തോറ്റാലും പിന്നീട് നടക്കുന്ന എൽ-ക്ലാസിക്കോ മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ തറപറ്റിച്ച് കിരീടം നേടുമെന്നാണ് ബാഴ്സ ആരാധകരുടെ അഭിപ്രായം. മെയ് 6 ന് ഇന്ത്യൻ […]

Continue Reading

ഗെയിൽ കൊടുങ്കാറ്റായി; ഗെയിലിന്റെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ പഞ്ചാബിന് 15 റൺസ് ജയം

മൊഹാലി സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലിന്റെ സംഹാര താണ്ഡവം. സൺറെസേഴ്സിനെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ ഗെയിൽ 20 ഓവർ അവസാനിക്കുമ്പോഴും ഒരുവശത്ത് ക്രീസിലുണ്ടായിരുന്നു. അതിനിടയ്ക്ക് 63 പന്ത് നേരിട്ട് 104 റൺസാണ് ക്രിസ് ഗെയിലെന്ന ലോകത്തെ ഏറ്റവും വിനാശകാരിയായ ബാറ്റ്സ്മാൻ അടിച്ചെടുത്തത്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണിത്. ഗെയിലിന്റെ സെഞ്ച്വറിമികവിലാണ് പഞ്ചാബ് 15 റൺസിന് വിജയിച്ചത്. ലീഗിൽ നിലവിൽ ഒന്നാം സ്ഥാനക്കാരായ കെയ്ൻ വില്യംസൺ നയിയ്ക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റുചെയ്ത പഞ്ചാബ് മൂന്ന് […]

Continue Reading